ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ റോഡിലുളള ബിവറേജ് ഷോപ്പിൽ കൌണ്ടർ ക്ലോസ് ചെയ്തു ഷട്ടർ താഴ്ത്തി ഇടുന്ന സമയം ഷോപ്പിലേക്ക് കയറി വന്നവരോട് പുറത്തേക്ക് പോകാൻ പറഞ്ഞതിലുളള വിരോധത്താൽ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പ്രതികൾ റിമാന്റിലേക്ക്.
ഇരിങ്ങാലക്കുട ബിവറേജ് ഷോപ്പിൽ സെയിൽസ് മാനായി ജോലി ചെയ്യുന്ന കാട്ടൂർ ലേബർ സെൻ്റർ ഒറ്റാലി വീട്ടിൽ സതീശൻ (53) നെയാണ് കാറളം കല്ലന്തറ താണിശ്ശേരിയിൽ താമസിക്കുന്ന ഇരിങ്ങാലക്കുട പൊറത്തുശ്ശേരി കണ്ണമ്പുള്ളി വീട്ടിൽ ഓലപീപ്പി സജീവൻ എന്നു വിളിക്കുന്ന സജീവൻ (45 ), പോട്ട പടിഞ്ഞാറെത്തല വീട്ടിൽ ഫ്രിജോ (38) എന്നിവർ ഷോപ്പിൽ നിന്നും പുറത്തേക്ക് പോകാൻ പറഞ്ഞതിലുളള വിരോധത്താൽ സജീവൻ, പിറ്റേ ദിവസം ഞായറാഴ്ച രാവിലെ 10മണിക്ക് ബിവറേജ് ഷോപ്പിലേക്ക് ജോലിക്കു വന്ന സതീശനെ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ചറ്റിനു ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ എം എസ്, സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ, മുഹമ്മദ് റാഷി, പ്രൊബേഷൻ എസ് ഐ സുബിൻ, എ എസ് ഐ ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ദിനുലാൽ സിവിൽ പോലീസ് ഓഫീസർ കൃഷ്ണദാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

