“ജീവദ്യുതി” ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

മാപ്രാണം : ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് “ജീവദ്യുതി” ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഐ.എം.എ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ എച്ച്.ഡി.ഫ്.സി യുടെയും പോൾ ആപ്പ് ന്റെയും സഹകരണത്തോടെ ആണ് ബ്ലഡ് ഡോനെഷൻ ക്യാമ്പ് നടത്തിയത്.



മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ക്യാമ്പ് ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്‌ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ബാബു പി.എ സ്വാഗതം ആശംസിച്ചു. ഐ.എം.എ മെഡിക്കൽ ഓഫീസർ എസ് എം ബാല ഗോപാലൻ, പി.ടി.എ പ്രസിഡന്റ്‌ അഡ്വ: സിജു പാറേക്കാടൻ, നിഷ ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗംഗ എം.പി നന്ദി അർപ്പിച്ചു സംസാരിച്ചു. ക്യാമ്പിൽ സ്കൂളിലെ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 28 പേർ രക്തം ദാനം ചെയ്തു, 60 ഇൽ പരം ആൾക്കാർ രജിസ്റ്റർ ചെയ്തു. കാലത്ത് 9:30 നു തുടങ്ങിയ ക്യാമ്പ് ഉച്ചക്ക് 12:30 നു അവസാനിച്ചു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page