ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും കൊമ്പടിഞ്ഞാമക്കൽ ലയൻസ് ക്ലബ്ബും സംയുക്തമായി സൗജന്യ എല്ല് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിന്റെ സമീപത്തുള്ള സേവാഭാരതി ഓഫീസിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ പ്രമുഖ ഓങ്കോളജിസ്റ്റ് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെ ഡോക്ടറുമായ ഡോ. രാജീവ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത എല്ലു രോഗ വിദഗ്ധൻ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സമൂഹത്തിൽ നമ്മുക്ക് പലതരം ബാങ്കുകളുണ്ടെങ്കിലും രക്തം ലഭിക്കാൻ ബ്ലഡ് ബാങ്കുണ്ട്. മരുന്ന് ലഭിക്കാൻ ഫാർമസി ഉണ്ട്. പക്ഷെ കാലഘട്ടത്തിന്റെ പുരോഗതി ആണോ എന്നറിയില്ല. കുടുംബ ബന്ധങ്ങളിൽ പോലും സ്നേഹബന്ധം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെ ബാങ്ക് തുറന്നു വച്ച് സമൂഹം ആഗ്രഹിക്കുന്ന രീതിയിൽ സേവനം നൽകുന്ന സേവാഭാരതി സേവാഭാരതിയുടെ പ്രവർത്തനങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ല എന്ന് ഡോ രാജീവ് അഭിപ്രായപെട്ടു.
ഒരു കാൻസർ രോഗ വിദ്ഗധനായ തന്റെ വ്യക്തിപരമായ അനുഭവം തന്നെ ഇതിനുദാഹരണമാണ്. സേവാഭാരതി സംഘടിപ്പിച്ചിട്ടുള്ള കാൻസർ ബോധവൽക്കരണ ക്ലാസ്സിലൂടെ കാൻസർ രോഗത്തെ തിരിച്ചറിയുകയും രോഗപ്രതിരോധം സാധ്യമാക്കിയ ഒരുപാട് രോഗമുക്തരെ തനിക്ക് നേരിട്ടറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരിങ്ങാലക്കുട സേവാഭാരതി സംഘടിപ്പിച്ച എല്ലുരോഗ നിർണയക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, സെക്രട്ടറി സായിറാം, ജോൺസൺ കോലംങ്കണ്ണി, സേവാഭാരതി മെഡിസിൽ കോഓർഡിനേറ്റർ രാജലക്ഷ്മി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു. രക്ഷാധികാരി ഭാസ്കരൻ പി കെ,ശിവനാന്ദൻ ഐ കെ,സേവാഭാരതി ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ കാരന്ത്രത്ത്, മോഹനൻ പി, സുരേഷ് ഒ എൻ,വിദ്യാഭ്യാസ സമിതി കൺവീനർ കവിത ലീലാധരൻ, ആരോഗ്യ വിഭാഗം കൺവീനർ ജഗദീഷ് പണിക്കവീട്ടിൽ, പ്രസിഡന്റ്, മിനി സുരേഷ്, സെക്രട്ടറി സൗമ്യ സംഗീത്, പാലിയേറ്റിവ് പ്രസിഡന്റ് കല കൃഷ്ണകുമാർ, സെക്രട്ടറി ടിന്റു സുഭാഷ്, ഉണ്ണി പേടിക്കാട്ടിൽ, മണികണ്ഠൻ ചൂണ്ടാണിയിൽ ,ജയന്തി രാഘവൻ, രാഘവൻ, മോഹിത്ത് എന്നിവർ നേതൃത്വം നൽകി
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എല്ലിന്റെ സാന്ദ്രത പരിശോധിക്കുന്ന DMD ടെസ്റ്റ് സൗജന്യമായി ചെയ്തുനൽകി. കൂടാതെ ഈ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലുതേയ്മാനം ഉള്ള രോഗികൾക്ക് KSAP ഇൻഷുറൻസ് ഉള്ളവരാണെങ്കിൽ മുട്ട് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ചെയ്തു കൊടുക്കുംവന്നു സംഘടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com