വിദ്യാർത്ഥിനികൾക്കായി ഹീമോഗ്ലോബിൻ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ച് കാറളം വി.എച്ച്.എസ്.എസ്

കാറളം : കൗമാര വിദ്യാർത്ഥിനികളിൽ രക്ത ഹീനതയും പോഷകാഹാര കുറവും കണ്ടെത്തി ആരോഗ്യ ജാഗ്രത വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും കാറളം സ്കൂളിലെ വി എച്ച് എസ് ഇ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥിനികൾക്കായി ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

വിദ്യാർത്ഥിനികൾക്ക് ഹീമോഗ്ലോബിന്റെ പ്രാധാന്യവും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ആവശ്യകതയും സംബന്ധിച്ചുള്ള അവബോധം നൽകി. രതീഷ് എൻ ആർ, സുജിത എസ്, സുമിത കെ എസ്, സ്മിത ഒ വി, ഷിബി പോൾ, വിജിഷ വിൻസൻറ് തുടങ്ങിയ ആരോഗ്യ പ്രവർത്തകരും എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി പി മായാദേവി അധ്യാപകരായ സയന ഒ എസ് ശ്രീതു വി ആർ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page