ഇരിങ്ങാലക്കുട : കഴിഞ്ഞ 23 വർഷം തുടർച്ചയായി നടവരമ്പ് ഗവ. സ്കൂളിൽ അധ്യാപികയായ സി.ബി ഷക്കീല ടീച്ചർ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിക്കുന്നു. മൂന്നുവർഷം വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും 20 വർഷം ഹയർ സെക്കൻഡറിയിലും ആയി 23 വർഷം നടവരമ്പ് ഗവൺമെൻറ് സ്കൂളിൽ ജോലി ചെയ്തത്. ഹയർ സെക്കൻഡറിയിൽ ഇംഗ്ലീഷ് അധ്യാപിക ആയാണ് ജോലി ചെയ്തിരുന്നത്.
പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവുറ്റപരിപാടികൾ സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് ആറു വർഷക്കാലം എൻഎസ്എസിന്റെ പ്രോഗ്രാം ഓഫീസർ ആയുംമൂന്നു വർഷക്കാലം എൻഎസ്എസിന്റെ സംസ്ഥാന ഉപദേശക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാലയത്തിനകത്തും പുറത്തും ധാരാളം പ്രവർത്തനങ്ങൾ നടത്തി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ദേശീയ ഉൽഘന സന്ദേശം ഉൾക്കൊള്ളുന്ന പരിപാടികൾ പരിപാടികൾ മതസൗഹാർദ്ദ സന്ദേശം നൽകുന്ന പരിപാടികൾ ജനാധിപത്യരീതിയിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തുക തുടങ്ങി വിവിധപരിപാടികൾ സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹ്യ പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്തു അഞ്ചു വർഷക്കാലം സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ക്യാപ്റ്റൻ ആയിരുന്നു. റോഡ് സുരക്ഷ യുമായിപ്രവർത്തനങ്ങളും പാലിയേറ്റീവ് പ്രവർത്തനങ്ങളും നടത്തിയിരുന്നു.
അഞ്ചുവർഷം കാർഷിക ക്ലബ്ബ് കോഡിനേറ്റർ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്കൂളിൻറെ ഒരേക്കർ കൃഷി സ്ഥലത്ത് നെൽകൃഷി ചെയ്യുകയുണ്ടായി. ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെൻറ് നടപ്പിലാക്കിയ കരുത്ത് എന്ന സ്ത്രീ ശാക്തീകരണ പരിപാടിയുടെ കോഡിനേറ്റർ ആയി അഞ്ചു വർഷക്കാലം സേവനമനുഷ്ഠിച്ചു. വിദ്യാർത്ഥികൾക്കും സാമ്പത്തിക സഹായം നൽകുകയും തുടർപഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാതലത്തിൽ മാതൃകാ അധ്യാപക അവാർഡ് ,മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അവാർഡ്, ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗൈഡ്സ് യൂണിറ്റിനുള്ള ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് തുടങ്ങി അംഗീകാരങ്ങൾ കിട്ടിയിട്ടുണ്ട്. 2012 മികച്ച സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി സംസ്ഥാന അധ്യാപക അവാർഡ് ലഭിക്കുകയുണ്ടായി 2016 ദേശീയ അധ്യാപക അവാർഡ് ലഭിച്ചിരുന്നു.
പൂർവ്വ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിദ്യാലയത്തിന് ആവശ്യമായ കാര്യങ്ങൾ സാധിച്ചെടുക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു. ലൈബ്രറിയിലേക്ക് നൂറുകണക്കിന് പുസ്തകങ്ങൾ സമാഹരിച്ചു. ഒഴിവുസമയത്ത് കുട്ടികൾക്ക് തയ്യൽ പരിശീലനം നൽകാൻ തയ്യൽ മെഷീനുകൾ സ്പോൺസർ ചെയ്യിച്ചു. ഓഫീസിലേക്ക് ഇൻവർട്ടർ വാങ്ങുന്നതിനുമെല്ലാം പൂർവ്വ വിദ്യാർത്ഥികളെ സമീപിക്കുകയും കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്തു.
ഏപ്രിൽ 5, 6 തീയതികളിൽ നടക്കാനിരിക്കുന്ന ശബ്ദ സംഗമം 2025 എന്ന പരിപാടിയുടെ ജനറൽ കൺവീനർ എന്ന നിലയിൽ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് പടിയിറങ്ങുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive