ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് & ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണമെന്റ് സെപ്റ്റംബർ 12 മുതൽ 14 വരെ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ മുൻനിര താരങ്ങളെല്ലാം ഇരിങ്ങാലക്കുട ഒരുമിച്ചെത്തുന്ന ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് & ഇന്റർ സ്കൂൾ ടേബിൾ ടെന്നീസ് ടൂർണ്ണമെന്റ ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലെ ഇന്റർനാഷ്ണൽ അക്വാട്ടിക് കോപ്ലക്സിൽ വ്യാഴാഴ്ച്ച ആരംഭിക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ക്രൈസ്റ്റ് കോളേങ്. ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ, ഗോസിമ റേസേഴ്സ് ടേബിൾ ടെന്നീസ് അക്കാഡമിയും ചേർന്ന് സംഘടപ്പിക്കുന്ന മേളയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി 500 ലധികം താരങ്ങൾ വിവിധ വിഭാഗങ്ങളിൽ മത്സരിക്കും.

കേരളത്തിൽ ആദ്യമായി പാര വിഭാഗം മത്സരം ഇതോടൊപ്പം സംഘടിപ്പിക്കുണ്ട് , ഇതിലൂടെ പാര അത്ലറ്റുകൾക്ക് അവരുടെ കഴിവുകളും മനോബലവും തെളിയിക്കാനുള്ള അവസരം ഒരുക്കുന്നു.

സ്കൂൾ തല താരങ്ങൾ പാര അത്ലറ്റുകൾ, പ്രൊഫഷണൽ താരങ്ങൾ എന്നിവർ ഒരുമിച്ചെത്തുന്ന ഈ ടൂർണ്ണമെണ്ണമെന്റ് ഇരിങ്ങാലക്കുടയിലെ കായിക മേഖലക്ക് വലിയ ഉണർവേകും.

ഇന്റർ സ്കൂൾ & പാര വിഭാഗ മത്സരങ്ങൾ സെപ്റ്റംബർ 11 നു രാവിലെ 9.30 ക്കു ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു സി.എൽ ഉദ്‌ഘാടനം നടത്തും. തുടർന്ന് ക്രൈസ്റ്റ് ഓൾ കേരള റാങ്കിംഗ് ടേബിൾ ടെന്നീസ് ടൂർണ്ണമെന്റ് സെപ്റ്റംബർ 12 മുതൽ 14 വരെ നടക്കും ത്രിശ്ശൂർ റൂറൽ എ.എസ്.പി സിനോജ് ടി എസ് മുഖ്യാതിഥിയായിരിക്കും.

മത്സരങ്ങളുടെ സമ്മാനദാനം പ്രശസ്ത ചലച്ചിത്ര നടി ജയശ്രീ ശിവദാസ്, സ്പോർട്ട് കൗൺസിൽ പ്രസിഡന്റ് കെ ആർ സാബശിവൻ എന്നിവർ നിർവ്വഹിക്കും.

ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോയി ആലാപ്പാട്ട്, കായികാധ്യപകൻ ഷാജു എം പി, മിഥുൻ ജോണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ക്രൈസ്റ്റ് കോളേജ് മനേജർ ഫാ. ജോയി പി.ടി. കോളേജ്, പ്രിൻസിപ്പൽ ഡോ ഫാ. ജോളി ആഡ്രൂസ്, സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോയി ആലാപ്പാട്ട്, കായികാധ്യപകരായ ഡോ ബി ടി കല്ല്യാൺ, ഡോ. സെബാസ്റ്റ്യൻ കെ. എം., ശ്രീ ഷാജു കെ.എൽ എന്നിവർ ചേർന്നതാണ് സംഘടകസമിതി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page