ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ആൻഡ് ഗെയിംസിൽ തുടർച്ചയായി പത്താം തവണയും ഓവറോൾ ചാമ്പ്യൻമാരായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്. മറ്റു കോളേജുകളെ ബഹുദൂരം പിന്നിലാക്കി 3413 പോയിന്റ് എന്ന റെക്കോർഡ് പ്രകടനമാണ് ക്രൈസ്റ്റ് കോളേജ് കാഴ്ച വച്ചത്.
കഴിഞ്ഞ വര്‍ഷം ഇന്റര്‍ യൂണിവേഴ്സിറ്റി, യൂണിയന് നാഷ്ണല്‍, സീനിയര്‍ നാഷ്ണല്‍ എന്നിങ്ങനെ ദേശീയതലത്തില്‍ 200 താരങ്ങളെയാണ് ക്രൈസ്റ്റ് രംഗത്തിറക്കിയത്. ഇതില്‍ 80 താരങ്ങള്‍ ദേശീയതലത്തില്‍ മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്റണില്‍ കോളേജിലെ ഒമ്പത് താരങ്ങള്‍ അന്തര്‍ദേശീയ താരങ്ങളായി.

ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ഷോട്ട്പുട്ടില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ വി.എസ്. അനുപ്രിയ, 400 മീറ്റർ ഹാർഡിൽസിൽ സ്വർണം നേടിയ ഡെൽമ ഫിലിപ്പ്, പവര്‍ ലിഫ്റ്റിങ്ങില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ പ്രതിക്ഷ സജികുമാർ , അതുല്‍ എന്നിവര്‍ ക്രൈസ്റ്റ് കോളേജിലെ താരങ്ങളാണ്. ഖേലോ ഇന്ത്യ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്വര്‍ണ്ണം നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലെ അഞ്ച് താരങ്ങള്‍ ക്രൈസ്റ്റില്‍ നിന്നുള്ളവരാണ് കൂടാതെ റഗ്ബി, ബാഡ്മിന്റൺ, അത്ലറ്റിക്സ്, പഞ്ചഗുസ്തി, നെട്ബോൾ, വടം വലി എന്നീ ഇനങ്ങളിലും നാഷണൽ മെഡൽ നേടി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



