ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സ്വാശ്രയ കോമേഴ്സ് – ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് കോം ക്വിസ് മത്സരം സെപ്തംബർ 10, ബുധനാഴ്ച സംഘടിപ്പിക്കുന്നു. കോമേഴ്സ്, ബിസ്സിനസ് എന്നീ വിഷയങ്ങൾക്ക് ഊന്നൽ നല്കികൊണ്ടാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.
കോളേജ് പ്രിൻസിപ്പൽ ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ യുടെ അധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9.15-ന് ചേരുന്ന ഉദ്ഘാടന യോഗം പൂർവ്വ വിദാർത്ഥിയും മണപ്പുറം ഫിനാൻസ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടറായ വി.പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
കോളേജ് മാനേജരും സംസ്ഥാന ജിവി രാജ അവാർഡ് കരസ്ഥമാക്കിയ ഫാ.ജോയ് പീണിക്കപറമ്പിൽ CMI അനുഗ്രഹ പ്രഭാഷണം നടത്തും. ദേശീയ തലത്തിൽ വളരെ ശ്രദ്ധപിടിച്ചുപറ്റിയ ക്വിസ് മത്സരം ഡോ മേജർ ചന്ദ്രകാന്ത് നയിക്കും, 9 സംസ്ഥസ്ഥാനങ്ങളിൽ നിന്നായി, 2 പേർ അടങ്ങുന്ന 68 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും 12 ടീമുകളെ ഓണ്ലൈനായി തിരഞ്ഞെടുത്തു .
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജി (കുസാറ്റ് ), ഹൈദരാബാദ് ഉസ്മാനിയ മെഡിക്കൽ കോളേജ്, യൂണിവേഴ്സിറ്റി ഓഫ് കേരള, കോയമ്പത്തൂർ കെ.ജി കോളേജ് ഓഫ് ആർട്സ് & സയൻസ്, കൊച്ചി രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിങ്ങ് & ടെക്നോളജി, മദ്രാസ് ഐ.ഐ.ടി, ലകനൗ ഐ.ഐ.എം. അഹമ്മദാബാദ് യൂണിവേഴ്സിറ്റി, ബാംഗ്ലൂർ (ക്രിസ്തു ജയന്തി യൂണിവേഴ്സിറ്റി, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളിൽ നിന്നും 12 ടീമുകൾ നേരിട്ട് മത്സരിക്കുന്നതിനയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ എത്തിചേരുന്നതാണ്.
സെമിഫൈനൽ പാതയിൽ നിന്ന് 6. ടീമുകളെ ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കും ഫൈനലിൽ പങ്കെടുക്കുന്ന ടീമുകൾക്ക് 60,000/- 30,000/- 15,000/ രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുകളും യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് നല്കും. 10,000/- 5,000/-, 2,500/- രൂപയും സർട്ടിഫിക്കറ്റുകളും യഥാക്രമം 4, 5, 6 സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് നല്കുന്നു. ഫൈനലിലേക്ക് പ്രവേശിക്കാത്ത 6 ടീമുകൾക്ക് 1,000/- രൂപയും സർട്ടിഫിക്കറ്റുകളും നല്കുന്നു
അന്നേ ദിവസം ഉച്ചയ്ക്ക് 1.15-ന് ചേരുന്ന സമാപന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥയും ഇരിങ്ങാലക്കു കെ.എസ്.ഇ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടറുമായ എം.പി ജാക്സൺ മുഖ്യ അതിഥി ആയിരിക്കും. ബുധനാഴ്ച നടക്കുന്ന ക്വിസ് മത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞെന്ന് ഇവന്റ് കോ- ഓഡിനേറ്റർ ഡോ ലിൻ്റോ മേരി സൈമണും, സ്വശ്രയ കോമേഴ്സ്- ഫിനാൻസ് വിദാനം അദ്ധ്യാപക മേധാവി ഒപ്രൊഫ കെ ജെ ജോസഫും അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

