‘എന്റെനാട് സുന്ദരദേശം’ – സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ഇരിങ്ങാലക്കുട : ജോയിന്റ് കൗൺസിലിന്റെയും നന്മ സാംസ്കാരിക വേദിയുടെയും പ്രവർത്തകർ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. എന്റെനാട് സുന്ദരദേശം എന്ന പേരിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായാണ്‌ പരിപാടി സംഘടിപ്പിച്ചത്.

സി പി ഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗൺസിൽ മേഖലാ പ്രസിഡണ്ട് ഇ ജി റാണി അധ്യക്ഷത വഹിച്ചു.എ എം നൗഷാദ്,വി വി പ്രസാദ്,പി ബി മനോജ്‌കുമാർ,പി സി സവിത എന്നിവർ പ്രസംഗിച്ചു.എം കെ ഉണ്ണി,പി കെ ഉണ്ണികൃഷ്ണൻ,കെ ജെ ക്‌ളീറ്റസ്,എം എ സജി,പി സി സംഗീത,വിദ്യ ചന്ദ്രൻ,എം ആർ രാജിമോൾ,സി ബി നീനു എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page