പടിയൂർ : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം.എൽ.എ യുമായ ഡോ:ആർ ബിന്ദുവിന്റെ പ്രത്യേക വികസന നിധിയിൽ നിന്നും അനുവദിച്ച 23 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന തെക്കേ പുഞ്ചപ്പാടം റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ:ആർ. ബിന്ദു നിർവ്വഹിച്ചു.
പടിയൂർ പഞ്ചായത്തിൽ വാർഡ് 6 ലുള്ള 300 മീറ്റർ നീളമുള്ള തെക്കേ പുഞ്ചപ്പാടം റോഡിൽ ക്വാറി മണ്ണും അതിന് മുകളിൽ ജി.എസ്.ബി യും വിരിച്ച് ബലപ്പെടുത്തി കോൺക്രീറ്റ് ചെയ്താണ് റോഡ് നിർമ്മാണം പൂർത്തീകരിക്കുക. 155 മീറ്റർ മുതൽ 300 വരെയുള്ള ഭാഗം കരിങ്കല്ല് കൊണ്ടുള്ള പാർശ്വഭിത്തി സംരക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.വി. വിപിൻ, പതിനാലാം വാർഡ് മെമ്പർ കെ.വി.സുകുമാരൻ, ഓവർസിയർ ക്ലിന്റൻ,ജനപ്രതിനിധികൾ,നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive