ഇരിങ്ങാലക്കുട : എൻ.എസ്.എസ്. കരയോഗങ്ങളിലെ ലഹരി വിരുദ്ധദിനാചരണത്തിന്റെ മുകുന്ദപുരം താലൂക്കുതല ഉദ്ഘാടനം പ്രതിനിധി സഭാംഗവും താലൂക്ക് യൂണിയൻ ഭരണസമിതി അംഗവുമായ ആർ. ബാലകൃഷ്ണൻ പൊറത്തിശ്ശേരി കരയോഗത്തിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ആറായിരത്തോളം എൻ.എസ്.എസ്. കരയോഗങ്ങളിൽ ശനിയാഴ്ച ലഹരി വിരുദ്ധദിനമായി ആചരിക്കുന്നതിൻെറ ഭാഗമായി താലൂക്കിലെ 145 കരയോഗങ്ങളിലും അവബോധനക്ലാസ്സുകൾ നടന്നു. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥന്മാരും കൗൺസിലിംഗ് വിദഗ്ധരും ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും ഉൾപ്പടെയുള്ളവർ വിവിധ കരയോഗങ്ങളിൽ നേതൃത്വം നൽകി.
താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ഭരണസമിതി അംഗം രവി കണ്ണൂർ മുൻകാല മുതിർന്ന ഭാരവാഹികളേയും വ്യത്യസ്ത മേഖലകളിൽ മികവുതെളിയിച്ച കരയോഗാംഗങ്ങളെ ആദരിച്ചു.
കരയോഗം പ്രസിഡന്റ് സതീഷ് പുളിയത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ഉമാദേവി സ്വാഗതവും വനിതാസമാജം പ്രസിഡന്റ് എം.കെ. തിലോത്തമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive