വല്ലക്കുന്ന് : ഭാരത സർക്കാർ സ്ഥാപനമായ കയർ ബോർഡിന്റെ ജൈവവള ഏജൻസി കല്ലേറ്റുംകര സഹകരണ ബാങ്ക് വല്ലക്കുന്ന് ബ്രാഞ്ചിൽ ആരംഭിച്ചു. കയർ ബോർഡിന്റെ ജൈവവള ഉല്പാദകരായ ഹിന്ദുസ്ഥാൻ അഗ്രോ ഓർഗാനിക്ക് കമ്പനിയുടെ അംഗീകൃത ഏജൻസിയായി തിരെഞ്ഞെടുക്കപ്പെട്ട കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ വല്ലക്കുന്ന് ബ്രാഞ്ചിൽ സിപോം വളങ്ങളുടെ വിതരണോദ്ഘാടനം സഹകരണ ഇൻസ്പെക്ടർ ധനൂപ്. എം.എസ് നിർവഹിച്ചു.
ബാങ്ക് പ്രസിഡന്റ് എൻ.കെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കയർ ബോർഡ് പ്രതിനിധി സന്തോഷ് , കെ കെ പോളി, ടി.എ.ജോസ് മാസ്റ്റർ, കെ.ലത, വത്സല രവീന്ദ്രൻ മോളി ജോസ്, വിജയലക്ഷ്മി മുകുന്ദൻ, ജനാർദ്ദനൻ പാലയ്ക്കൽ, കെ.ആർ രാജൻ, ജിയോ തെക്കേത്തല, കെ.യു ബീന എന്നിവർ സംസാരിച്ചു. സീപോം വളങ്ങൾക്ക് 30 മുതൽ 60 ശതമാനം വരെ ഡിസ്ക്കൗണ്ട് അനുവദിക്കുന്നുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com