കല്ലേറ്റുംകര : കോസ്മോപൊളിറ്റൻ സോഷ്യൽ & റിക്രിയേഷൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്ലബ്ബ് സ്ഥാപകൻ കെ പി ജോസ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ചാമത് അഖില കേരള ഡബിൾസ് ഷട്ടിൽ ബാഡ്‌മിൻ്റൺ ടൂർണമെന്റ്റ് സംഘടിപ്പിക്കുന്നു. കായിക വിനോദത്തിലൂടെ ലഹരിമക്കുന്നിനെ എന്ന മുദ്രാവാക്യമുയർത്തി ബിഗിനർ, 70 പ്ലസ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്. ബിഗിനർ കാറ്റഗറിയിൽ TIBA ബിഗിനർ ഐഡി ഉള്ള വർക്ക് മാത്രമാണ് പ്രവേശനം. 70 പ്ലസ് കാറ്റഗറിയിൽ മത്സരിക്കുന്ന രണ്ട് കളിക്കാരുടെയും ആകെ പ്രായം 70 വയസ്സിൽ കൂടുതലായിരിക്കണം. മത്സരങ്ങളുടെ ഉദ്ഘാടനം 22 ചൊവ്വാഴ്‌ച വൈകിട്ട് 7.30ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ നിർവഹിക്കും.
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി സുരേഷ് കെ ജി മുഖ്യാതിഥി ആയിരിക്കും. ക്ലബ്ബ് പ്രസിഡൻറ് വർഗീസ് തുളുവത്ത്, സെക്രട്ടറി ബൈജു പഞ്ഞിക്കാരൻ, ട്രഷറർ ബിജു പനങ്കുടൻ, TIBA സെക്രട്ടറി രാജീവ് ലാൽ ജില്ലാ ഷട്ടിൽ ബാഡ്‌മിന്റൻ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡൻറ് പീറ്റർ ജോസഫ്, വാർഡ് മെമ്പർ മിനി സുധീഷ് എന്നി വർ സന്നിഹിതരായിരിക്കും.
ഷാജൻ കള്ളിവളപ്പിൽ, ആന്റോ ടി പി, ഫെലിക്‌സ് ജോസഫ്, പോളി പി. കെ., റിൻസൺ, സാനു ലുയിസ് എന്നിവർ മത്സരങ്ങൾക്ക് നേത്യത്വം നൽകുന്നു. സംസ്‌ഥാനത്തെമികച്ചതാരങ്ങൾ ഉൾപ്പെടെ 50ലധികം ടീമുകൾ പങ്കെടുക്കുന്നു. വിജയികൾക്ക് പൈലറ്റ് സ്‌മിത്ത് പ്രൈവറ്റ് ലിമിറ്റഡ്, സാംസ് പേപ്പർ വർക്ക് കല്ലേറ്റുംകര, ട്രിനിറ്റി ട്രാവൽസ് ഇരിങ്ങാലക്കുട, വാലപ്പൻ എക്‌സിം പ്രൈവറ്റ് ലിമിറ്റഡ്, എന്നിവർ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡുകളും ട്രോഫികളും വിജയികൾക്ക് നൽകുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

