ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ക്രമക്കേടുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
നിലവിലെ ഭരണസമിതി സമിതിയെ പിരിച്ചുവിടുകയും നിക്ഷേപകരുടെ നിക്ഷേപത്തിന് സുരക്ഷാ ഉറപ്പുവരുത്തണമെന്ന് സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് എഐടിയുസി ജില്ലാ പ്രസിഡൻ്റ് ടി.കെ സുധീഷ് പറഞ്ഞു. സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം പി. മണി, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ അനിത രാധാകൃഷ്ണൻ, എം.ബി ലത്തീഫ്, കെ.കെ ശിവൻ, എ.ജെ ബേബി കെ. എസ് ബൈജു, എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം അസി: സെക്രട്ടറി അഡ്വ പി.ജെ ജോബി സ്വാഗതവും സെക്രട്ടേറിയറ്റ് അംഗം കെ.എസ് പ്രസാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

