ഇരിങ്ങാലക്കുട : കോർപ്പറേറ്റുകൾ കൈയടക്കിയ മുഖ്യധാര മാധ്യമങ്ങളിൽ നിന്ന് യഥാർത്ഥ്യം മനസിലാക്കാൻ കഴിയുകയില്ലെന്ന് മാധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാർ. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവഉദാരവൽക്കരണ നയങ്ങളാണ് മാധ്യമങ്ങളേയും കോർപ്പറേറ്റുകളുടെ പിടിയിലാക്കിയത്. മുഖ്യധാര മാധ്യമങ്ങൾ മുട്ടിലിഴയുന്നിടത്ത് സത്യങ്ങൾ വിളിച്ചു പറയുവാൻ ഇപ്പോൾ സാമൂഹിക മാധ്യമങ്ങൾക്കാവുന്നുണ്ട് എന്നും ആദ്ദേഹം പറഞ്ഞു.
അഡ്വ. കെ ആർ വിജയ അധ്യക്ഷത വഹിച്ചു. ടി നരേന്ദ്രൻ പ്രസംഗിച്ചു. വി എ മനോജ്കുമാർ സ്വാഗതവും ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

