
ഇരിങ്ങാലക്കുട : കൂടൽമാണിക്യം കൊട്ടിലായ്ക്കൽ പറമ്പിൽ ഉണങ്ങിനിന്ന പുല്ലിന് തീപിടിച്ചു, വെള്ളിയാഴ്ച രാത്രി 7:15 ഓടെയാണ് സംഭവം. ഏക്കറുകണക്കിന് സ്ഥലത്ത് അധികവും ഉയർന്നുപൊങ്ങിയ ഉണങ്ങിയ കുറ്റിക്കാടുകളും നിറഞ്ഞതാണ് . തീ പിടുത്തം സംഭവിച്ച ഉടന്നെ പെട്ടന്ന് തന്നെ മറ്റിടങ്ങളിലേക്കും ആളിപടർന്നു.
ഇതിനു 100 മീറ്റർ അടുത്താണ് താൽകാലിക എക്സിബിഷൻ ഹാളും ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസും സ്ഥിതിചെയ്യുന്നത്. ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേന ഉടനെ സംഭവ സ്ഥലത്ത് എത്തുകയും തീ അണക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം തന്നെയാണ് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയുടെ മുൻവശം കൈമുക്ക് മഠത്തിൽ മേൽക്കൂര ഭാഗികമായി കത്തി നശിച്ചത്.
കൊട്ടിലാക്കൽ പറമ്പിലൂടെ തെക്കേനട ഭാഗത്തേക്കുള്ള റോഡും ഗേറ്റും അടച്ചിട്ട നിലയിലാണ്. ഇതിലെ പ്രവേശനം നിരോധിച്ച മേഖലയുമാണ്. പക്ഷെ സാമൂഹ്യവിരുദ്ധർ ഇവിടെ എത്തുകയും ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയും പുകവലിക്കുകയും ചെയ്യുക പതിവാണ്. ഈ ഭാഗം പൂർണ്ണമായും ഇരുട്ടിലുമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive