ടി.എൻ നമ്പൂതിരിയുടെ 47-ാം ചരമവാർഷിക ദിനം സി.പി.ഐ ആചരിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമര സേനാനി, കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ്, ട്രേഡ് യൂണിയൻ സംഘാടകനും കലാ- സാംസ്കാരിക രംഗത്തെ പ്രോജ്ജ്വലനായ ടി.എൻ നമ്പൂതിരിയുടെ 47-ാം ചരമവാർഷിക ദിനത്തിൽ ഇരിങ്ങാലക്കുട പാർട്ടി ഓഫീസ് അങ്കണത്തിൽ പാർട്ടി ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദൻ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം പി മണി അധ്യക്ഷത വഹിച്ചു.

ജില്ലാ കൗൺസിൽ അംഗങ്ങളായ അഡ്വ: പി.ജെ ജോബി, ബിനോയ് ഷബീർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ആർ രമേഷ്, കെ.എസ് പ്രസാദ്, വിഎസ് ഉണ്ണികൃഷ്ണൻ, സെൻറർ ബ്രാഞ്ച് സെക്രട്ടറി വർധനൻ പുളിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. മണ്ഡലം സെക്രട്ടറി എം കെ ഉദയപ്രകാശ് സ്വാഗതവും ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മറ്റി സെക്രട്ടറി ബെന്നി വിൻസൻറ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page