ഇരിങ്ങാലക്കുട : സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിനോടനുബന്ധിച്ച് ഡിസംബർ 17 ചൊവ്വാഴ്‌ച വൈകീട്ട് 4 മണി മുതൽ ഇരിങ്ങാലക്കുട അയ്യങ്കാളി സ്‌ക്വയറിൽ വെച്ച് (ടൌൺ ഹാളിനു സമീപം) കലാസന്ധ്യ സംഘടിപ്പിക്കുന്നു. വൈകീട്ട് 7 മുതൽ കലാമണ്ഡലം അമൃതയുടെ കൂടിയാട്ടം ഉദ്യാന വർണ്ണന ഉണ്ടായിരിക്കും.
കലാസന്ധ്യയിൽ നൃത്തനൃത്ത്യങ്ങൾ, കവിയരങ്ങ്, മോണോആക്‌ട്, മിമിക്രി, കഥാപ്രസംഗം, ഇൻസ്ട്രുമെൻ്റ് മ്യൂസിക്, കഥാഗസൽ മുതലായവ അവതരിപ്പിക്കുവാൻ താൽപ്പര്യമുള്ള ഏവരേയും രജിസ്ട്രേഷനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘടകർ അറിയിച്ചു. ഷെറിൻ അഹമ്മദ് 9847418864 കെ ജി സുബ്രഹ്മണ്യൻ 9846091892 കെ.എൻ.സുരേഷ്‌കുമാർ 9633635447
24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18,19, 20 തിയതികളിൽ ഇരിങ്ങാലക്കുട നഗരസഭാ ടൌൺ ഹാളിൽ നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com