ഗൾഫിൽ സംഗീത സദസ്സുകളൊരുക്കി “സുവർണ്ണം” കൂടുതൽ ശ്രദ്ധേയമാകുന്നു

ഇരിങ്ങാലക്കുട : “സുവർണ്ണം” എന്ന പേരിൽ ഇരിങ്ങാലക്കുട ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ഒരുവർഷം നീണ്ടു നിൽക്കുന്ന സുവർണ്ണജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നാടിനകത്തും പുറത്തും കലാസംഘാടനം നടത്തുക എന്ന പ്രഖ്യാപിതലക്ഷ്യത്തിൻ്റെ ഭാഗമായി വിദേശത്തുള്ള “സ്വരസംഗമ” എന്ന സംഗീത-നൃത്തകലാസ്വാദക കൂട്ടായ്മയുമായി കൈകോർത്തുകൊണ്ട് “ദക്ഷിണ ഇസൈ” എന്നപേരിൽ കർണ്ണാടക സംഗീതക്കച്ചേരി പരമ്പരക്ക് വേദികൾ ഒരുക്കുന്നു.

ആധുനിക കർണ്ണാടസംഗീതരംഗത്തെ അതിപ്രശ്സ്തരായ കലാകാരമാരെ അണിനിരത്തിയാണ് ഈ സംഗീതസദസ്സുകൾ ഒരുക്കുന്നത്. സുപ്രസിദ്ധ കർണാടക സംഗീതജ്ഞരായ അഭിഷേക് രഘുറാം (വായ്പ്പാട്ട്), എച്ച് എൻ ഭാസ്കർ (വയലിൻ), പത്തിരി സതീഷ് കുമാർ (മൃദംഗം) എന്നിവരെ അണിനിരത്തിക്കൊണ്ട് നവംബർ 15ന് അജ്മാൻ അൽ-തലായിലെ ഹബിത്താത്ത് സ്കൂളിലും തുടർന്ന് നവംബർ 17ന് ദുബായ് സഫായിലെ ജെ എസ് എസ് പ്രൈവറ്റ് സ്കൂളിലുമാണ് ഈ സംഗീതസ്സുകൾക്ക് വേദികൾ ഒരുക്കുന്നത്.

നാട്ടിലും വിദേശത്തും ഭാരതീയ രംഗകലകളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഭാവിയിൽ ഒരുക്കുക എന്ന ലക്ഷ്യത്തിൻ്റെ ആദ്യപടിയായാണ് ഈ സംഗീതസദസ്സുകൾക്ക് ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് വിദേശത്ത് വേദികൾ ഒരുക്കുന്നത്. സംഘാടത്തിൽ വൈവിദ്ധ്യങ്ങളായ ആശയങ്ങൾ ഉൾപ്പെടുത്തി കൂടുതൽ നിറവാർന്ന പരിപാടികൾ ഒരുക്കി അമ്പതാംവാർഷികാഘോഷങ്ങൾ അവിസ്മരണീയമാക്കുന്ന അണിയറ പ്രവർത്തനത്തിലാണ് സംഘാടകർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page