ഇരിങ്ങാലക്കുട : സ്കൂൾ ഒളിപിക്സിൽ സ്വർണം നേടി ഇരിങ്ങാലക്കുട സ്വദേശി അഥീന തോട്ടാൻ. സീനിയർ വനിതാ വിഭാഗം വെയിറ്റ് ലിഫ്റ്റിങ്ങിലാണ് അഥീനയുടെ നേട്ടം. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജർക്കിക്കിലുമായി 108 കിലോ ഭാരം ഉയർത്തിയാണ് അഥീന തോട്ടാൻ തിളങ്ങിയത്.
ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. പരിശീലനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കോളേജിൽ സ്പോർട്സ് കൌൺസിൽ പരിശീലകൻ ഹാർബിൻ സി ലോനപ്പന്റെ കീഴിലാണ്. ഇരിങ്ങാലക്കുടയിലെ അധ്യാപക ദമ്പതികളായ സജി തോട്ടാന്റെയും ഷൈവി ജോണിന്റെയും മകളാണ് അഥീന.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

