കാട്ടൂർ : കേരളത്തിലെ താമസക്കാരായ സാധാരണ പൗരന്മാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുന്നതിന് പൗരത്വ രേഖകൾ ഹാജരാക്കണം തുടങ്ങിയ കഠിന നിയന്ത്രണങ്ങൾ ജനാധിപത്യത്തിന്റെ ആത്യന്തിക അട്ടിമറിയിലേക്കാണ് നയിക്കുകയെന്ന് കേരള കോൺഗ്രസ് എം ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ വർഗീസ് പ്രസ്താവിച്ചു.
വോട്ടർ പട്ടിക തീവ്ര പുനപരിശോധനയ്ക്കായി കേന്ദ്ര ഇലക്ഷൻ കമ്മീഷനും കേന്ദ്രസർക്കാരും നടത്തുന്ന നീക്കങ്ങൾക്കെതിരെ ജനങ്ങളുടെ വോട്ടവകാശം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് കാട്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെയും ഇരട്ട വോട്ടർമാരുടെയും പേരുകൾക്കൊപ്പം കുടിയേറ്റക്കാരുടെയും വിദേശികളുടെയും പേരുകൾ നീക്കുന്നത് പൗരത്വ രജിസ്റ്റർ നടപ്പാക്കാൻ ആണെന്ന് അദ്ദേഹം പറഞ്ഞു.
പ്രകടനത്തിനുശേഷം ചേർന്ന് പൊതുയോഗത്തിൽ എം ജെ ബേബി അധ്യക്ഷത വഹിച്ചു. എൻ ബി പവിത്രൻ മിഥുൻ പൊട്ടോക്കാരൻ, വിജീഷ് ജൂലിയസ് ആന്റണി, റഷീദ് കാട്ടൂർ ടിവി ലത, ബെന്നി പൊയ്യാറാ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

