വയനാടിന് വേണ്ടി കൈകോർത്ത് ഇരിങ്ങാലക്കുട രൂപത – ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സഹായങ്ങൾ എത്തിക്കാൻ ഇടവകകൾ

ഇരിങ്ങാലക്കുട : വയനാട്ടിലുണ്ടായ അതിഭീകരമായ ഉരുൾപൊട്ടലിൽ നിരവധിപേരുടെ ജീവൻ നഷ്‌ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് ഉറ്റവരെയും വീടുകളും ഉപജീവനമാർഗങ്ങളും നഷ്‌ടപെടുകയും പരുക്കേൽക്കുകയും ചെയ്‌ത ഹൃദയഭേദകമായ സംഭവത്തിൽ രൂപതയിലെ വിശ്വാസി സമൂഹത്തിൻ്റെ ദുഃഖവും വേദനിക്കുന്നവരോടുള്ള ഐക്യദാർഢ്യവും മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു. ദുരന്തത്തിൽ വിദ്യാലയങ്ങളും പ്രാർഥനാലയങ്ങളും നശിച്ചുവെന്നതും ദുഃഖകരമാണ്. അപ്രതീക്ഷിതമായുണ്ടായ മഹാദുരന്തത്തിന് ഇരയായവർക്കുവേണ്ടി പ്രാർഥിക്കു ന്നതോടൊപ്പം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സഹായമെത്തിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.



സഹായങ്ങളും പുനരധിവാസ പദ്ധതികളും വയനാട് മേഖലയിലുള്ള സാമൂഹിക ക്ഷേമ ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കാൻ രൂപത നടപടിയെടുക്കുന്നുണ്ട്. ദുരിതമനുഭവി ക്കുന്ന ജനങ്ങൾക്ക് കഴിയുന്നത്ര സാമ്പത്തിക സഹായം ചെയ്‌ത്‌ അവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കണം.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 4 ഞായറാഴ്‌ച ദിവ്യബലി മധ്യേയുള്ള സ്തോത്രക്കാഴ്‌ച വയനാട്ടിലെ പുനരധിവാസ പദ്ധതികൾക്ക് എത്തിച്ചുകൊടുക്കും. അന്ന് രൂപതയിൽ പ്രാർഥനാദിനമായി ആചരിക്കും. ഇരിങ്ങാലക്കുട രൂപത അതിർത്തിക്കുള്ളിലും മഴക്കെടുതി നേരിടുന്നവരും ഒറ്റപ്പെട്ടുപോയവരു ഇടവകകളിൽ മുൻകാലങ്ങളിൽ ചെയ്‌തതുപോലെ യുവജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മ (ടാസ്‌ക് ഫോഴ്‌സ്) രൂപീകരിച്ച് സഹായങ്ങൾ എത്തിക്കാൻ ഇടവക വികാരി മാർ ശ്രദ്ധിക്കണമെന്ന് മാർ പോളി കണ്ണൂക്കാടൻ അഭ്യർഥിച്ചു.

ചാലക്കുടി സെന്റ് ജെയിംസ്, മേലഡൂർ ഇൻഫൻ്റ് ജീസസ്, പോട്ട ധന്യ, പുല്ലൂർ സേക്രഡ് ഹാർട്ട്, കുഴിക്കാട്ടുശ്ശേരി മറിയം തേസ്യ, പറപ്പൂക്കര അസീസ്സി, കരാഞ്ചിറ ബിഷപ്പ് ആലപ്പാട് എന്നീ ആശുപത്രികളും രൂപതയുടെ ഹൃദയ പാലിയേറ്റീവ് കെയർ, സോഷ്യൽ ആക്ഷൻ ഫോറം, ചാലക്കുടി ‘അവാർഡ്’ എന്നിവയും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായവും നേത്യത്വവും നൽകും.

ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ : മോൺ. ജോളി വടക്കൻ 9447285077, ഫാ. തോമസ് നട്ടേക്കാടൻ 1714134487, ഫാ. സിനു അരിമ്പുപറമ്പിൽ – 8589835554, ഫാ. ഷാജു ചിറയത്ത് 9447993780.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page