ഇരിങ്ങാലക്കുട : സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുട ബി.ആർ.സി യുടെ സംയുക്ത ഡയറിയുടെ പ്രകാശനം നടത്തി. സീനിയർ പത്രപ്രവർത്തകൻ വി.ആർ സുകുമാരൻ ‘വിസ്മയം’എന്ന ഡയറി പ്രകാശനം ചെയ്തു. ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാന അധ്യാപിക പി എ അസീന പുസ്തകം ഏറ്റുവാങ്ങി.
രമ്യതോമസ് , ജിജി എന്നിവർ സംസാരിച്ചു. ഒന്ന് രണ്ട് ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ ഡയറികൾ ഉൾപ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയത്. ബി പി സി കെ ആർ സത്യപാലൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.