നഗരസഭ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ കാലതാമസം വരുത്തിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്

ഇരിങ്ങാലക്കുട : ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന എന്ന ദുരുദ്ദേശത്തോടെ ആണെന്ന് സ്ഥാപിക്കാൻ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ട്വിസ്റ്റ് …

നഗരസഭയുടെ കൈവശമുള്ള രണ്ടു കെട്ടിടങ്ങൾ പൊളിച്ചു മാറ്റലിന് വേണ്ടി വന്ന കാലതാമസമാണ് പ്രധാനമായും ഠാണ – ചന്തക്കുന്ന് വികസന പദ്ധതിക്ക് വൈകൽ വരുത്തിയത് എന്നായിരുന്നു മന്ത്രി ആർ ബിന്ദുവിന്റെ പ്രസ്താവന. വികസന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ വ്യാപാരികൾക്ക് ഉണ്ടാവുന്ന കഷ്ടതകളിൽ ഇവർ മന്ത്രിയെ കുറ്റപ്പെടുത്തി ധർണ്ണ സംഘടിപ്പിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് നഗരസഭക്കെതിരെ മന്ത്രി പ്രതികരിച്ചത്.

മുസ്ലിം പള്ളിക്ക് എതിർവശം ഉള്ള മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് 2024 ഡിസംബറിലും ജംഗ്ഷനിൽ നഗരസഭാ ബെൽമൗത് ബിൽഡിംഗ് 2025 ഏപ്രിൽ മാസവുമാണ് പൊളിച്ചു നീക്കിയത് .

നഷ്ടപരിഹാര നടപടിക്രമങ്ങൾ പൂർത്തി ആവാത്തതിനാലാണ് കെട്ടിടങ്ങൾ പൊളിക്കാൻ വൈകിയതെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും, ഇവ പൂർത്തീകരിച്ചതിനു ശേഷവും പിന്നീടും മെല്ലെ പോക്ക് തുടർന്നിട്ടുണ്ട്. ഇത് കളക്ടറേറ്റിൽ ചേർന്ന യോഗത്തിനെ തുടർന്ന് ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിക്ക് മെല്ലെ പോക്ക് അവസാനിപ്പിച്ച് കെട്ടിടങ്ങൾ പെട്ടെന്ന് പൊളിച്ച് നീക്കാൻ കത്ത് ലഭിച്ചിട്ടുണ്ടോ എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ‘ഇല്ല’ എന്നും ‘അറിയില്ല’ എന്നുമായിരുന്നു നഗരസഭ ചെയർപേഴ്സന്റെയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെയും ആദ്യ പ്രതികരണം .

എന്നാൽ ഇത് സംബന്ധിച്ച് 2024 നവംബർ 115 മാർച്ച് 2025 ലെയും കത്തുകൾ മാധ്യമങ്ങൾ ചെയർപേഴ്സിനെ കാണിച്ചപ്പോൾ നേരത്തെ പറഞ്ഞത് വിഴുങ്ങേണ്ട അവസ്ഥയിലായി.

…പ്രസ്തുത കെട്ടിടങ്ങൾ പൊളിച്ച് നീക്കാത്തത് മൂലം തുടർപ്രവൃത്തികൾ നടത്തുവാൻ സാധിക്കാത്ത അവസ്ഥയാണ്. ആയത് മൂലം സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയ്ക്കും മറ്റു കഷ്ടനഷ്ടങ്ങൾക്കും താങ്കൾ ഉത്തരവാദിയായിരിക്കുമെന്നും അറിയിക്കുന്നു. സൂചന (7) പ്രകാരമുള്ള നിർദേശത്തിനു ശേഷവും ഈ കെട്ടിടങ്ങൾ പൊളിക്കുന്നതിൽ കാര്യമായ പുരോഗതിയൊന്നും കാണുന്നില്ല ആയതിനാൽ 31.03.2025 തീയതിക്ക് മുൻപായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റി ആയത് ഈ കാര്യാലയത്തിലേക്ക് അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു… ” ഇതായിരുന്നു മാർച്ച് മാസത്തിൽ ലഭിച്ച കത്തിന്റെ ഉള്ളടക്കം .

നഷ്ടപരിഹാര തുക ഒന്നും ലഭിച്ചിട്ടില്ലെന്ന് വാർത്താസമ്മേളനത്തിൽ ചെയർപേഴ്സൺ പറഞ്ഞതും തെറ്റായിരുന്നു എന്നും കത്തിലെ വാക്കുകൾ സൂചിപ്പിക്കുന്നു. ” …ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അവർകളുടെ അദ്ധ്യക്ഷതയിൽ ബഹു. തൃശ്ശൂർ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ 26.10.2024 തീയതി ഉച്ചയ്ക്ക് 12 മണിക്ക് ചേർന്ന യോഗ തീരുമാന പ്രകാരമുളള റെവന്യൂ പുറമ്പോക്കിൽ നിൽക്കുന്ന നഗരസഭാ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനായി ടി കെട്ടിടങ്ങൾക്ക് മുഴുവൻ വാല്യൂവേഷൻ നടത്തി ആയതിന്റെ തുക ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കൈമാറിയിട്ടുള്ളതാണ് എന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചിട്ടുളളതാണ്…. ” എന്നും കത്തിൽ പരാമർശം ഉണ്ട് .

ആരുടെ പ്രസ്താവനയാണ് യഥാർത്ഥത്തിൽ വസ്തുതാ വിരുദ്ധവും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് രണ്ട് കത്തുകൾ പുറത്തായതോടെ വ്യക്തമായി .

കത്തിന്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page