ഇരിങ്ങാലക്കുട : മുരിങ്ങൂർ നരസിംഹമൂർത്തി ക്ഷേത്രം നൽകുന്ന പ്രഥമ മുരിങ്ങൂരപ്പൻ പുരസ്കാരം കൂടിയാട്ടം നങ്ങ്യാർകൂത്ത് കലാകാരി ഡോ. അപർണ നങ്ങ്യാർ ഏറ്റുവാങ്ങി. നരസിംഹജയന്തി ആഘോഷത്തോടനുബന്ധിച്ച് മുരിങ്ങൂർ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വിജയൻ പുരസ്‌കാരം സമ്മാനിച്ചു. ദേവസ്വം പ്രസിഡന്റ് രാജീവ് ഉപ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ 25 വർഷമായി കൂടിയാട്ടം നങ്ങ്യാർകൂത്ത് രംഗത്ത് പ്രവർത്തിച്ചു വരുന്ന അപർണ്ണയുടെ ഈ കലാരംഗത്തുള്ള സംഭാവനകളെ മാനിച്ചാണ്’ ഈ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. കാലടി ശ്രിശങ്കര കോളേജിലെ അസി. പ്രൊഫസറായ അപർണ ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ടം കലാകാരിയാണ്.
ചടങ്ങിൽ ഫോക്‌ലോർ അക്കാദമി അവാർഡുകൾ അവാർഡ് ജേതാക്കളായ വാരണാട്ട് ശങ്കരനാരായണക്കുറുപ്പ്, അന്നനാട് രാമചന്ദ്രൻ , കൊരട്ടി കൃഷ്ണകുമാർ എന്നിവർക്ക് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് ക്ഷേത്രത്തിന്റെ അനുമോദനം നൽകി ആദരിച്ചു.
മേലൂർ പഞ്ചായത്ത് പ്രസിഡണ്ട് സുനിത, വാർഡ് അംഗം രാജേഷ്, എം മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിനു ശേഷം നരസിംഹാവതാരം കഥകളിയും അരങ്ങേറി
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


