ഡോ. കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ “സുവർണ്ണാ”ഘോഷ പരമ്പരയിൽ അനുമോദനവും കഥകളിയരങ്ങും ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിൻ്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലിയാഘോഷത്തിൻ്റെ ആറാംമാസത്തെ പരിപാടിയുടെ ഭാഗമായി ശാന്തിനികേതൻ പബ്ലിക് സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദനവും തുടർന്നരങ്ങേറിയ കഥകളിയും ഏറെ ശ്രദ്ധേയമായി.

ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പുമന്ത്രിയും സുവർണ്ണ ജൂബിലിയാഘോഷത്തിൻ്റെ ചെയർപേഴ്സണുമായ ഡോക്ടർ ആർ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഈയിടെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ച ഇരിങ്ങാലക്കുടയിലെ കലാസാംസ്കാരികരംഗത്തെ മഹദ് വ്യക്തികളെ അനുമോദിക്കുകയും ചെയ്തു. സമ്മേളനത്തിൽ കേരള സംഗീതനാടക അക്കാദമി ഭരണസമിതി അംഗം രേണു രാമനാഥ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് അനിയൻ മംഗലശ്ശേരി സ്വാഗതവും സെക്രട്ടറി രമേശൻ നമ്പീശൻ നന്ദിയും പറഞ്ഞു.



പ്രതാപ് സിംഗ് (കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം), കലാനിലയം രാഘവൻ (മടവൂർ വാസുദേവൻ നായർ പുരസ്കാരം, കലാമണ്ഡലം രാജൻ സ്മാരക പുരസ്കാരം), പ്രൊഫ.വി കെ ലക്ഷ്മണൻ നായർ (ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ അംബേദ്കർ ജയന്തി പുരസ്കാരം 2024), കലാനിലയം ഗോപാലകൃഷ്ണൻ (എറണാകുളം കഥകളി ക്ലബ്ബ് പുരസ്കാരം), അമ്മന്നൂർ കുട്ടൻ ചാക്യാർ (പദ്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ സ്മാരക നാട്യധർമ്മി പുരസ്ക്കാരം), കലാനിലയം ഗോപി (കലാസാഗർ പുരസ്കാരം, നവനീതം കൾച്ചറൽ സെൻറർ പുരസ്കാരം), കലാനിലയം ഉദയൻ നമ്പൂതിരി (നാലുശ്ശേരി ഭഗവതി ക്ഷേത്രം കഞ്ജദളം പുരസ്കാരം), കലാമണ്ഡലം രവികുമാർ (നേപഥ്യയുടെ ഡി അപ്പുക്കുട്ടൻ നായർ സ്മാരക പുരസ്ക്കാരം), സരിത കൃഷ്ണകുമാർ (കലാസാഗർ പുരസ്കാരം), കലാനിലയം രതീഷ്
(കലാമണ്ഡലം കേശവൻ സ്മാരക പുരസ്കാരം), വൈഗ കെ സജീവ് (സത്യജിത് റേ രാജ്യാന്തര ഹ്രസ്വചിത്രമേളയിൽ മികച്ച നടി), ഷഷ്ടിപൂർത്തിയാഘോഷിക്കുന്ന കഥകളി കലാകാരൻ പീശപ്പിള്ളി രാജീവൻ എന്നിവരെയാണ് ക്ലബ്ബിൻ്റെ “സുവർണ്ണമുദ്രണം” നല്കി യോഗത്തിൽ അനുമോദിച്ചത്.




യോഗാനന്തരം “മുദ്ര അസോസിയേഷൻ ഫോർ ആർട്സ് & കൾച്ചറി”ൻ്റെ സഹകരണത്തോടെ നരകാസുരവധം കഥകളി അരങ്ങേറി. പീശപ്പിള്ളി രാജീവന്‍ നരകാസുരനായും കലാമണ്ഡലം പ്രവീൺ നരകാസുരപത്നിയായും, കലാമണ്ഡലം ചിനോഷ് ബാലൻ ഇന്ദ്രനായും വേഷമിട്ടു.



കലാമണ്ഡലം അജേഷ് പ്രഭാകർ, കലാമണ്ഡലം യശ്വന്ത് എന്നിവർ പാട്ടിലും, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം ആകാശ് ചെണ്ടയിലും, കലാനിലയം ഉണ്ണിക്കൃഷ്ണൻ, കലാമണ്ഡലം നാരായണന്‍ മദ്ദളത്തിലും പശ്ചാത്തലമൊരുക്കി. കലാനിലയം പ്രശാന്ത് ചുട്ടി കുത്തി. ഇരിങ്ങാലക്കുട രംഗഭൂഷ ചമയമൊരുക്കി. ഊരകം നാരായണന്‍ നായർ, നാരായണന്‍കുട്ടി, കലാനിലയം ശ്യാം മനോഹർ എന്നിവർ അണിയറ സഹായികളായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page