ഇരിങ്ങാലക്കുട : അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും, യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനം ഠാണാവിൽ സമാപിച്ചു. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.
ഡി. സി. സി. ജനറൽ സെക്രട്ടറി സോണിയ ഗിരി മുഖ്യ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ, ജോമോൻ മണാത്ത്, അസുർദ്ദീൻ കളക്കാട്ട്, ജെയ്സൺ പാറേക്കാടൻ എന്നിവർ സംസാരിച്ചു. കൗൺസിലർമാർ, ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com