എടതിരിഞ്ഞി : ഇരിങ്ങാലക്കുട നഗരസഭ, പടിയൂർ ഗ്രാമ പഞ്ചായത്ത് അടക്കം 3 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലൂടെ കടന്നു പോകുന്ന ഷൺമുഖം കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞതിനാൽ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന സ്ഥിതി ആണ് നിലവിൽ ഉള്ളത്. ഷൺമുഖം കനാലിൽ പാപ്പാത്തുമുറി പ്രദേശത്തെ ഷൺമുഖം കനാലിൽ ഉള്ള പഴയ കാലത്ത് നിർമ്മിച്ച ചെറിയ പാലത്തിന് സമീപം ആണ് കിഴക്ക് ഇരിങ്ങാലക്കുടയിൽ നിന്ന് വരുന്ന വെള്ളവും അതുപോലെ വടക്ക് പോത്താനി പാടം, ചേലൂർ പള്ളി ഭാഗം, തേമാലിത്തറ ഭാഗം എന്നിവിടങ്ങളിൽ നിന്ന് ഒഴുകി വരുന്ന ചണ്ടിയും കുളവാഴയും ഒഴുകി വന്ന് ഈ പാലത്തിന് താഴെ വന്നു കനാലിലെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിൽ കെട്ടികിടക്കുകയും പ്രദേശം മുഴുവൻ വെള്ളത്തിൽ മുങ്ങുകയും ചെയ്യുകയാണ്. ഇതാണ് പ്രദേശവാസികൾക്ക് ഭീതിജനകമായ രീതിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി നടക്കുന്നത്.
ഷൺമുഖം കനാലിൽ അടിഞ്ഞ് കൂടിയ സകല മാലിന്യങ്ങളും, ചണ്ടിയും കുളവാഴയും നീക്കം ചെയ്‌താൽ ഒഴുക്കിനു തടസ്സം ഇല്ലാതെ വരികയും പ്രളയ സമാനമായ സ്ഥിതിഗതികൾ ഒഴിവാക്കുകയും ചെയ്യാവുന്നതാണ്. 2018 ലെ മഹാ പ്രളയത്തിന് ശേഷം 2019 ലും 2020 ലും തുടർന്നുള്ള വർഷങ്ങളിലും പ്രദേശവാസികൾക്ക് ഭീതി ഉണ്ടാക്കുന്ന ഒന്നാണ് ഈ വിഷയം.
ഈ വർഷം ഷൺമുഖം കനാലിൽ പ്രസ്തുത ചെറിയ പാലം നിൽക്കുന്ന ഭാഗങ്ങളിലും കിഴക്ക് ഭാഗങ്ങളിലും വളരെയധികം ചണ്ടിയും കുളവാഴയും അടിഞ്ഞു കൂടിയിട്ടുണ്ട്. ഇതെല്ലാം മഴക്ക് മുമ്പേ എല്ലാ വർഷവും നീക്കം ചെയ്യാൻ ഉള്ള അടിയന്തിര നടപടികൾ ഉണ്ടാകണം എന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഞങ്ങൾ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാൽ പലപ്പോഴും വെള്ളക്കെട്ട് വന്നതിന് ശേഷം ഉള്ള ഇടപെടൽ ആണ് കാണുന്നത്.
പ്രസ്തുത വിഷയത്തിന് അടിയന്തിര പ്രാധാന്യം നൽകി ഷൺമുഖം കനാൽ എത്രയും പെട്ടെന്ന് വൃത്തിയാക്കി വരും മാസങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള അതിതീവ്ര മഴക്ക് മുമ്പേ ജനങ്ങളുടെ ആശങ്കകൾ അകറ്റാൻ വേണ്ട നടപടിക്രമങ്ങൾ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഇന്നും ഉണ്ടാകണം എന്ന് 142 കുടുംബങ്ങളിൽ നിന്നായി 564 അംഗങ്ങൾ ഉള്ള എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ (EPRA ) അധികൃതരോട് ആവശ്യപ്പെട്ടു.
മന്ത്രി ഡോ. ആർ ബിന്ദു ടീച്ചർ, ടി എൻ പ്രതാപൻ തൃശൂർ എം പി. റോഷി അഗസ്റ്റിൻ, സംസ്ഥാന ജല വിഭവ മന്ത്രി, തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, പടിയൂർ ഗ്രാമ പഞ്ചായത്ത് എന്നിവർക്ക് ഇതുസംബന്ധിച്ച പരാതികൾ അയച്ചിട്ടുണ്ടെന്ന് എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡൻസ് അസോസിയേഷൻ സെക്രട്ടറി വിനോദ് കീഴായിൽ അറുമുഖൻ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com