സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ശനിയാഴ്ച രാവിലെ ചിരട്ടക്കുന്ന് സെൻ്ററിൽ വച്ച് ആക്ടീവ സ്കൂട്ടറിൽ സഞ്ചരിച്ച് മദ്യവിൽപന നടത്തുകയായിരുന്ന ചിരട്ടക്കുന്ന് സ്വദേശി തെക്കേ വീട്ടിൽഉണ്ണികൃഷ്ണൻ (49) എന്നയാളെ 14 കുപ്പികളിലായി 7 ലിറ്റർ മദ്യവും, മദ്യ വിൽപനക്കു പയോഗിച്ച KL45H3992 നമ്പർ ആക്ടീവ സ്കൂട്ടറും, മദ്യം വിറ്റ് ലഭിച്ച 1560/ – രൂപയുമായി ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറും പാർട്ടിയും അറസ്റ്റ് ചെയ്ത്.

ഇരിങ്ങാലക്കുടറെയ്ഞ്ചിലെ CR – 17/25 ആയി കേസ്സ് രജിസ്റ്റർ ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്)ദിബോസ് ഇ.പി , സന്തോഷ് . എ , ചന്ദ്രൻ സി.കെ, ശിവൻ .സി.വി, (ഗ്രേഡ്) പ്രിവൻ്റീവ് ഓഫീസർ ബിന്ദുരാജ്. വി.വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ രഞ്ജു വിനോദ്, ഡ്രൈവർ സുധീർ .കെ . കെ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page