വ്യക്തി വിരോധം മൂലം പശു ഫാം നടത്തുന്നയാളെ അപായപ്പെടുത്താനായി ഗുണ്ട് എറിഞ്ഞ കേസ്സിൽ വധശ്രമം അടക്കം നിരവധി ക്രമിനൽക്കേസിലെ പ്രതി ഹസനുൽ ബന്ന റിമാന്റിൽ

കൊടുങ്ങല്ലൂർ : വ്യക്തി വിരോധം മൂലം പശു ഫാം നടത്തുന്നയാളെ അപായപ്പെടുത്താനായി ഗുണ്ട് എറിഞ്ഞ കേസ്സിൽ വധശ്രമം അടക്കം നിരവധി ക്രമിനൽക്കേസിലെ പ്രതിയായ ഹസനുൽ ബന്ന റിമാന്റിൽ.

കൊടുങ്ങല്ലൂർ അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി തയ്യിൽ വീട്ടിൽ ബൈജു എന്നയാളെ അപായപ്പെടുത്താനായി ഗുണ്ട് കത്തിച്ച് എറിഞ്ഞ സംഭവത്തിന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന കൊടുങ്ങല്ലൂർ അഴീക്കോട് സീതി സാഹിബ് ഈസ്റ്റ് സ്വദേശി മതിലകത്ത് വീട്ടിൽ ഹസനുൽ ബന്ന (43) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അഴിഞ്ഞ ദിവസം പരാതിക്കാരൻ വീടിനോട് ചേർന്ന് പശു ഫാമിൽ പാൽ കറക്കുന്നതിനായി വന്നപ്പോഴാണ് പ്രതി പരാതിക്കാരന് നേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞത്. ഗുണ്ട് തൊഴിത്തിൽ വീണ് പൊട്ടുകയും പരാതിക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയുമായിരുന്നു. പരാതിക്കാരൻ പശു ഫാം നടത്തുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയായ പ്രതിക്ക് ഉള്ള വിരോധത്താലാണ് പരാതിക്കാരനെ അപായപ്പെടുത്താൻ ശ്രമിച്ചത്.

ഹസനുൽ ബന്ന കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രക്കേസുകളിലും, വീടുകയറി ആക്രമണം നടത്തിയ ഒരു കേസ്സിലും, ഒരു അടിപിടിക്കേസിലും, ആയുധ നിയമപ്രകാരമുള്ള ഒരു കേസ്സിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങനെ ശല്യം ചെയ്ത നാല് കേസ്സുകളിലും, മദ്യ ലഹരിയിൽ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസ്സിലും, പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച ഒരു കേസ്സിലും അടക്കം പതിനൊന്ന് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീ് സ്റ്റേഷൻ എസ് ഐ സാലിം.കെ, ജി എസ് സി പി ഒ മാരായ സനോജ്, ഷിജിൻ നാഥ്, അബീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page