വിഎച്ച്എസ്എസ് കാറളം സ്കൂളിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കാറളം : വിഎച്ച്എസ്എസ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻ എസ് എസ് യൂണിറ്റും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ സുനിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.



വാർഡ് മെമ്പർ പ്രിയ അനിൽ, സ്കൂൾ മാനേജ്മെൻറ് പ്രതിനിധി അപ്പു മാഷ് , RMLP സ്‌കൂൾ ഹെഡ് മിസ് ട്രസ് മാലിനി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കാറളം സ്കൂൾ പ്രിൻസിപ്പൽ വീണ ജെ എസ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി പി മായാദേവി അധ്യാപിക ആതിര എൻഎസ്എസ് വളണ്ടിയർമാരായ ആർദ്ര, ഗാഥ, നബീൽ, ആദിനാദ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശവാസികളും വിദ്യാർത്ഥികളും ഉൾപ്പെടെ നൂറോളം ആളുകൾ ക്യാമ്പിലെ സേവനം പ്രയോജനപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page