ബാർഖാ ഋതു: മഴയും സംഗീതവും ഒത്തുചേരുന്ന സംഗീതസന്ധ്യ സെപ്റ്റംബർ 19ന് നീരാഞ്ജലി ഹാളിൽ

തൃശ്ശൂർ : മഴയുടെ ഭാവവും സംഗീതത്തിന്റെ സൗന്ദര്യവും ഒത്തുചേരുന്ന ‘ബാർഖാ ഋതു’ സംഗീതസന്ധ്യ സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശ്ശൂർ നീരാഞ്ജലി ഹാളിൽ നടക്കും. കർണാടക സംഗീതജ്ഞരായ ഗിരിജാശങ്കർ സുന്ദരേശൻ (വോക്കൽ), വിദുഷി എ. കന്യാകുമാരി (വയലിൻ), ബാംഗ്ലൂർ വി. പ്രവീൺ (മൃദംഗം), എൽ. രാമകൃഷ്ണൻ (വയലിൻ) എന്നിവർ സംഗീതവിരുന്നിൽ അണിനിരക്കും.



മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാനിയൻ ട്രീസ്, തൃശ്ശൂർ ത്യാഗ ബ്രഹ്മ സംഗീത സഭയുടെയും ഇരിങ്ങാലക്കുട നാദോപാസനയുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംഗീതാസ്വാദകർക്ക് സൗജന്യ പ്രവേശനമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page