ഇരിങ്ങാലക്കുട : ജനപക്ഷ പോലീസ് സംവിധാനമെന്ന ആശയം പ്രായോഗിക തലത്തിലേക്ക് പരാവർത്തനം ചെയ്യുന്നതിൽ കേരളം വിജയിച്ചെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുടിയിൽ സ്ഥിതിചെയ്യുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലാ ആസ്ഥാന മന്ദിരത്തിന് ലഭിച്ച അന്താരാഷ്ട്ര സേവന നിലവാരമായ ISO 9001 സർട്ടിഫിക്കേഷൻ കൈമാറി സംസാരിക്കുകയായിരുന്നു മന്ത്രി.
എങ്ങനെയാണ് പോലീസിന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു കൊണ്ട് സൗഹൃദപരമായ ഒരു സംവിധാനമായി മാറാൻ കഴിഞ്ഞത് യശശരീരനായ കോടിയേരി ബാലകൃഷ്ണൻ പോലീസ് മന്ത്രിയായിരുന്ന സമയത്ത് നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ മൂലം ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി ആർ ബിന്ദു അനുസ്മരിച്ചു. സംസ്ഥാനത്തെ ആദ്യ ജനമൈത്രി പോലീസ് സ്റ്റേഷൻ ഇരിങ്ങാലക്കുടയായിരുന്നു.
പോലീസ് ഒരു പരുക്കൻ സംവിധാനം ആയിട്ടല്ല പ്രവർത്തികേണ്ടത്ത് എന്നും പകരം സേവനദാതാക്കളോട് സൗഹാർദ്ദപരമായ രീതിയിൽ ആയിരിക്കണം എന്നും, ഗുണനിലവാര സർട്ടിഫിക്കേഷൻ ഇതിനു സഹായകമാകട്ടെ എന്നും മന്ത്രി ആശംസിച്ചു.
സർട്ടിഫിക്കേഷൻ ലഭിക്കുന്നതിലൂടെ പോലീസ് സേവനങ്ങൾ ആവശ്യപ്പെടുന്ന പൊതുജനങ്ങൾക്ക് ഇപ്രകാരം മികച്ച സേവനം നിശ്ചിതസമയത്തിനുള്ളിൽ നൽകാൻ കഴിയുന്ന ഉന്നത നിലവാരത്തിലേക്ക് ഈ ഓഫീസ് മാറിയതായി സ്വാഗത പ്രസംഗത്തിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോങ്റെ പറഞ്ഞു.
സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങ് റൂറൽ ജില്ലാ പോലീസ് ആസ്ഥാനം മന്ദിര അങ്കണത്തിൽ വച്ച് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ഡോക്ടറെ ഐപിഎസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി
തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി എസ് അജിതാ ബേഗം ഐ.പി.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ വിശിഷ്ടാതിഥിയായിരുന്നു. എസ്എംഎസ് പ്രൈവറ്റ് ലിമിറ്റഡ് ഐ എസ് ഒ മാർക്കറ്റിംഗ് ഡയറക്ടർ എൻ ശ്രീകുമാർ, നഗരസഭ വാർഡ് കൗൺസിലർ എം ആർ ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തൃശ്ശൂർ റൂറൽ സീ ബ്രാഞ്ച് ഡി.വൈ.എസ്പി ഷാജോസ് സി നന്ദി പറഞ്ഞു.
ഐഎസ് 9001 സർട്ടിഫിക്കേഷന്‍ എന്നത് സേവന ദാതാവ് നൽകുന്ന സേവനങ്ങളുടെ മികവ് ഉയർത്തുകയും അതുവഴി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ടതുമായ സേവനം നിശ്ചിത സമയത്തിനുള്ളിൽ നൽകുവാൻ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര സേവന നിലവാരമാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com