ചലച്ചിത്രം : 81 – മത് വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മൂന്ന് അംഗീകാരങ്ങൾ നേടിയ അമേരിക്കൻ ചിത്രം ” ഫെമിലിയർ ടച്ച് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 4 വെള്ളിയാഴ്ച സ്‌ക്രീൻ ചെയ്യുന്നു. ഓർമ്മക്കുറവ് നേരിടുന്ന എൺപതുകാരിയായ റൂത്തിനെ മകൻ സ്റ്റീവ് കെയർ ഹോമിലേക്ക് മാറ്റുന്നു. പുതിയ സാഹചര്യങ്ങളുമായും പരിചാരകരുമായും പൊരുത്തപ്പെടാനും മങ്ങുന്ന ഓർമ്മകൾക്കിടയിലും സ്വന്തം വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ റൂത്ത് നടത്തുന്ന ശ്രമങ്ങളുമാണ് 92 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രമേയം. അന്താരാഷ്ട്രതലത്തിൽ 13 അംഗീകാരങ്ങളും 18 നോമിനേഷനുകളും ചിത്രം നേടിയിരുന്നു. പ്രദർശനം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



