അധ്യാപക പുരസ്‌കാര ജേതാവ് ജെനിൽ ജോണിനെ യൂത്ത് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു

ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട മടത്തിക്കര സ്വദേശി യും ക്രൈസ്റ്റ് കോളേജ് റിട്ട സൂപ്രണ്ട് ജോണിൻ്റെ മകനുമായ മടത്തിക്കര കിഴക്കേ വീട്ടിൽ ജെനിൽ ജോണിനെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.



നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അബ്‌ദുൾ ഹഖ് മാസ്റ്റർ, വാർഡ് കൗൺസിലർ എം എസ് ദാസൻ, വൈസ് പ്രസിഡന്റ് ശ്രീറാം ജയബാലൻ, യൂത്ത് കോൺഗ്രസ്സ് ടൗൺ മണ്ഡലം പ്രസിഡന്റ് ജോമോൻ മണാത്ത്, നിയോജകമണ്ഡലം സെക്രട്ടറി വിനു ആന്റണി, മണ്ഡലം ഭാരവാഹികളായ ക്രിസ്റ്റോ, രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page