മാപ്രാണം : ചരിത്രപ്രസിദ്ധമായ മാപ്രാണം ഹോളിക്രോസ് തീർത്ഥാടന ദൈവാലയത്തിൽ വി.കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ സെപ്‌തംബർ 13, 14, 15 തിയ്യതികളിൽ ആഘോഷിക്കും. തിരുനാൾ എട്ടാമിടം നേർച്ചഊട്ട് സെപ്‌തംബർ 21 തിങ്കളാഴ്ച നടക്കും. വി. കുരിശിന്റെ പുകഴ്ച്ചയുടെ 1098-ാം തിരുനാളാണ് മാപ്രാണം പള്ളിയിൽ ഈ വർഷം ആഘോഷിക്കുന്നത്. മാപ്രാണം ദേശത്തിൻ്റെ മഹോത്സവമായ ഈ തിരുനാൾ ചരിത്രപരമായ കാരണങ്ങളാൽ “കുരിശുമുത്തപ്പൻ്റെ തിരുനാൾ” എന്ന പേരിലും അറിയപ്പെടുന്നു.
AD 928ൽ ഭാരതത്തിൽ ആദ്യമായി വി.കുരിശിൻ്റെ നാമധേയത്തിൽ സ്ഥാപിതമായ കത്തോലിക്കാ ദൈവാലയമാണ് മാപ്രാണം മാർസ്ലീവാ പള്ളി. 2008 ഡിസംബർ 1ന് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ഔദ്യോഗിക തീർത്ഥാടന കേന്ദ്രമായി ഈ ദൈവാലയം ഉയർത്തപ്പെട്ടു. പഞ്ചലോഹങ്ങളാൽ അലങ്കരിക്കപ്പെട്ട ഒന്നര അടിയോളം മാത്രം ഉയരമുള്ള ഒരു മരക്കുരിശാണ് ഈ ദൈവാലയത്തിലെ പ്രതിഷ്ഠ. യേശുനാഥനെ ക്രൂശിച്ച കുരിശിൽ നിന്നുള്ള ഒരു ഭാഗം തിരുശേഷിപ്പായി ഈ ദൈവാലയത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നു.
പള്ളിയുടെ സ്ഥാപനം മുതൽ എല്ലാവർഷവും ആഗോള കത്തോലിക്കാ തിരുസഭയോടൊപ്പം സെപ്‌തംബർ 14ന് ഈ തിരുനാൾ മാപ്രാണം പള്ളിയിൽ ആഘോഷിച്ചുവരുന്നു. തൃശ്ശൂർ, പാലക്കാട്, ഇരിങ്ങാലക്കുട, രാമനാഥപുരം, ഹൊസൂർ രൂപതകളിൽ വി. കുരിശിന്റെ തിരുനാൾ മുഖ്യ ഇടവക തിരുനാളായി ആഘോഷിക്കുന്ന ഏക ദൈവാലയമാണ് മാപ്രാണം പള്ളി.
കൂടുതുറക്കൽ, തിരി വഴിപാട്, വെടി വഴിപാട്, അടിമ സമർപ്പണം, കുരിശു സമർപ്പണം, തുലാഭാരം, പൂമാല ചാർത്തൽ തുടങ്ങി പാരമ്പര്യമായി നിലവിലുള്ള വഴിപാടുകൾക്കുപുറമെ ആൾതൂക്കത്തിലുള്ള മെഴുകുതിരി സമർപ്പണവും ഈ തീർത്ഥാടന ദൈവാലയത്തിലെ പ്രസിദ്ധമായ ഒരു വഴിപാടാണ്.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഫാ. ആന്റോ പാണാടൻ (വികാരി & റെക്ടർ), ഫാ. ക്ലിന്റ്റൺ പെരിഞ്ചേരി (അസി. വികാരി), വർഗ്ഗീസ് വളളിശ്ശേരി (ട്രസ്റ്റി & ജനറൽ കൺവീനർ), ആന്റണി മഞ്ഞളി (ട്രസ്റ്റി & ജോ.ജനറൽ കൺവീനർ), ജെയിംസ് നെല്ലിശ്ശേരി (ട്രസ്റ്റി & ജോ. ജനറൽ കൺവീനർ), തോമസ് കോപ്പുള്ളി (പബ്ലിസിറ്റി കൺവീനർ), ബൈജു കുറ്റിക്കാടൻ (പബ്ലിസിറ്റി ജോ. കൺവീനർ) എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



