ഇരിങ്ങാലക്കുട : സുദീർഘവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം മാർച്ച് 31-ന് സർവീസിൽ നിന്ന് വിരമിക്കുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് തൃശ്ശൂർ റൂറൽ പോലീസ് യാത്രയയപ്പ് നൽകി. ചാലക്കുടി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഇ.ആർ. സിജുമോൻ, പെരിങ്ങോട്ടുകര എയ്ഡ് പോസ്റ്റിലെ ജി.എസ്.ഐ. കെ. സജീവ്, ജില്ലാ പോലീസ് ഹെഡ്ക്വാർട്ടേഴ്സിലെ ജി.എസ്.ഐ. എൻ.എസ്. സാജൻ എന്നിവർക്കാണ് ഇരിങ്ങാലക്കുടയിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വെച്ച് യാത്രയയപ്പ് നൽകിയത്.
ശനിയാഴ്ച വൈകീട്ട് സംഘടിപ്പിച്ച ചടങ്ങ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ സേവനകാലത്തെ അഭിനന്ദിച്ച അദ്ദേഹം, അവർക്ക് പ്രശംസാപത്രങ്ങൾ കൈമാറുകയും ഭാവി ജീവിതത്തിന് ആശംസകൾ നേരുകയും ചെയ്തു.
ചടങ്ങിൽ അഡീഷണൽ എസ്.പി. വി.എ. കൃഷ്ണദാസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. എൻ.എസ്. സലീഷ്, വിരമിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, പോലീസ് അസോസിയേഷൻ പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

