ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷന് അടുത്ത് സെറാജം ലൈഫ് ടെക് ഹെൽത്ത് കെയർ സ്ഥാപനത്തിൽ തീപിടുത്തം. ബുധനാഴ്ച രാവിലെ 6.20 മണിയോടെ പുക ഉയരുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട അഗ്നി രക്ഷാ സേന തീ പൂർണ്ണമായി കെടുത്തി.
കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സെറാജം ലൈഫ് ടെക് ഹെൽത്ത് കെയർ സ്ഥാപനത്തിന്റെ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിരുന്ന മുറിയിൽ ഷോർട് സർക്യൂട്ട് മൂലം തീ പിടിച്ചതാകാം എന്ന് കരുതുന്നു. ഉദ്ദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. ഐ ബെൽറ്റ് കോയിൽ, ഫാൻ, ടിവി, പ്യൂരിഫയർ, ഫിൽട്ടറുകൾ, മെഷീൻ പാർട്സ്, അക്കൗണ്ട് ഡോക്യുമെൻസ്, വയറിങ്, ടൈൽസ്, ഭിത്തി എന്നിവ കത്തി നശിച്ചു
ഇരിങ്ങാലക്കുട അഗ്നി രക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം എൻ സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ എം ആർ അരുൺ മോഹൻ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർ രാധാകൃഷ്ണൻ കെ കെ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ദിലീപ് കെ സി, കൃഷ്ണരാജ് എ വി, ഉല്ലാസ് എം ഉണ്ണികൃഷ്ണൻ, സജിത്ത് കെ എസ് എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

