ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ അമ്പത്, നൂറ്റി അറുപത്തിയേഴ്‌ നമ്പർ എൻ.എസ്‌.എസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുമായി സഹകരിച്ചുകൊണ്ടാണ് പരിപാടി അരങ്ങേറിയത്.

ലഹരിക്ക് അടിപ്പെടുന്ന യുവജനത അത്തരം ചെയ്തികളിൽ നിന്നും വിമുക്തരായി ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിധത്തിലാണ് ഫ്ലാഷ് മോബ് ഒരുക്കിയത്. ഹൃദയരോഗ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ജനറൽ ആശുപത്രി നടത്തിയ വാക്കത്തോണിലും എൻ എസ്‌ എസ്‌ വളന്റിയേഴ്‌സ് ഭാഗഭാക്കായി.

കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകൾ അമ്പത് വർഷം പിന്നിടുന്ന വേളയിൽ വ്യത്യസ്തവും സമൂഹത്തിന് നന്മ പകരുന്നതുമായ അമ്പത് പരിപാടികളാണ് സുവർണപഥം എന്ന പേരിൽ എൻ എസ്‌ എസ്‌ നടത്തിവരുന്നത്. എൻ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. ഉർസുല എൻ, അദ്ധ്യാപകരായ മിസ്സ്‌ മഞ്ജു ഡി, ധന്യ കെ ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page