വെള്ളാങ്ങല്ലൂർ : ഗ്യാസ് ചോർന്ന് എരുമത്തടത്തെ വീട്ടിൽ തീപിടിത്തവും, പൊട്ടിത്തെറിയുമുണ്ടായ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനായ എരുമത്തടം തൃക്കോവിൽ വാരിയത്ത് രവീന്ദ്രൻ (70) ഇന്ന് മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ഭാര്യ ജയശ്രീ അന്ന് രാത്രി തന്നെ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
ജൂലായ് 8 ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബന്ധുവീട്ടിൽ പിറന്നാൾ ആഘോഷത്തിനു പോയി വീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവം. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസം.
സിലിൻഡറുകൾ രണ്ടും വീടിനു പുറത്താണ് സ്ഥാപിച്ചിരിക്കുന്നത്. വലിയ പൊട്ടിത്തെറിശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തുകയായിരുന്നു. വീടിനുള്ളിലാകെ തീ പടർന്ന അവസ്ഥയിലായിരുന്നു. രണ്ടുപേർക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

