കുഴിക്കാട്ടുശ്ശേരി : കുഴിക്കാട്ടുശ്ശേരി ഗ്രാമിക ധനു 1 മലയാള കവിതാദിനമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ‘കാവ്യവസന്തം’ പരിപാടി രാവിലെ 9.30ന് കൊടിയേറ്റത്തോടെ ആരംഭിക്കും.
പ്രൊഫ. കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കവിതയും പ്രതിരോധവും – പ്രഭാഷണം, ഡിജിറ്റൽ കാലത്തെ കവിത – സംവാദം, കവിത ചൊല്ലും പറച്ചിലും, പുസ്തകപ്രകാശനം, സമാപന സമ്മേളനം എന്നിങ്ങനെ വിവിധ സെഷനുകളിലായി വൈകീട്ട് വരെ പരിപാടി തുടരും.
സമാപന സമ്മേളനം കവിയും ചിന്തകനുമായ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
രാംമോഹൻ പാലിയത്ത്, ഡോ. കവിത ബാലകൃഷ്ണൻ, മാധവൻ പുറച്ചേരി, പ്രൊഫ. കുസുമം ജോസഫ്, ഡോ. പി.ബി. ഹൃഷികേശൻ, കിംഗ് ജോൺസ് ഉൾപ്പെടെയുള്ള പ്രമുഖ കവികളും കാവ്യചിന്തകരും പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

