കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി മുഴുവൻ വീടുകളിലും, സ്ഥാപനങ്ങളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിപ്പിക്കലിന്റെയും, വിവരശേഖരണതിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. മാലിന്യശേഖരണത്തിന് സുതാര്യത ഉറപ്പ് വരുത്തുന്നതിനും, ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനും കെൽട്രോണുമായി സഹകരിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വൈസ് പ്രസിഡന്റ് രതി സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ധിപിൻ പാപ്പച്ചൻ, ഷൈനി തിലകൻ, എ സി ജോൺസൻ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മേരി ഐസക് സ്വാഗതവും, സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive