ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ്, പീച്ചി വൈൽഡ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുടയുടെ ആദ്യ പരിസ്ഥിതി ചലച്ചിത്ര മേള – ഋതുവിൻ്റെ ഉദ്ഘാടനം ഇന്നു രാവിലെ 9.30 ന് സെൻ്റ് ജോസഫ്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
കലാകാരനും കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് & ആർട്സ് ഡയറക്ടർ ശ്രീ. ജിജോയ് ഉദ്ഗാടനം നിർവഹിക്കും. പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചെറിയാൻ ജോസഫ് (IFFT ഡയറക്ടർ), പി കെ ഭരതൻ (ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി), പ്രഭു മെൻസ്സന (അസിസ്റ്റൻ്റ് വൈൽഡ് ലൈഫ് വാർഡൻ ) എന്നിവർ ആശംസകൾ നേരും. തുടർന്ന് വിവിധ ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഇതോടൊപ്പം സംഘടിപ്പിക്കുന്ന കാർണിവൽ വിവിധ വേദികളിൽ നടക്കുന്നു. 12 മണിക്ക് പദ്മഭൂഷൺ റിസർച്ച് ഹാളിൽ രഞ്ജിത്ത് മാധവൻ്റെ ഫൈൻ ആർട്ട് ഫോട്ടോഗ്രഫി പ്രദർശനം ചിത്രകാരി ഡോ കവിത ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
മറ്റു വേദികൾ: ഡോ സന്ദീപ് ദാസിൻ്റെ ചിത്ര പ്രദർശനം – Call Of The Wild : കൗൺസിൽ ഹാൾ, സ്റ്റോൺ ഏജ് ശിലാ പ്രദർശനം, ആയുർവേദ മെഡിക്കൽ ക്യാമ്പ്, ബുക്ക് ഫെയർ, നാടൻ ഭക്ഷണമേള, നാട്ടു കളികൾ, ഇ-വേസ്റ്റ് ആർട്ട്, പ്ലാസ്റ്റിക് വേസ്റ്റ് ആർട്ട്, റീൽ മത്സരം, വൺ ഷോട്ട് സിനിമ മത്സരം , ഫോട്ടോഗ്രഫി മത്സരം, വിത്തു കൊട്ട, വിത്തു പ്രദർശനം, സസ്യ പ്രദർശനവും വിൽപനയും, മൈക്രോ ഗ്രീൻ പ്രദർശനം, ചൂലുഴി മത്സരം തുടങ്ങി വിവിധ പരിപാടികൾ കാമ്പസിൻ്റെ പല വേദികളിലായി നടക്കുന്നു. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ പൊതുജനങ്ങൾക്കും സന്ദർശിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com