ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ് സർക്കാർ വിദ്യാലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുരസ്‌കാരം നൽകി ആദരിച്ചു

ഇരിങ്ങാലക്കുട : സർക്കാർ സ്കൂളുകളിൽ പഠിച്ചിറങ്ങിയ വിദ്യാർത്ഥികളാണ് നാളത്തെ സമൂഹത്തെ കരുതലോടെ നയിക്കുക എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച സർക്കാർ വിദ്യാലങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഗേൾസ് സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൂളിൽ പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച ഒരു വിദ്യാർത്ഥിയെ അധികൃതർ തിരഞ്ഞെടുത്ത് നൽകിയാൽ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ പുരസ്കാരം നൽകി ആദരിക്കുമെന്ന് മന്ത്രി വേദിയിൽ വെച്ച് പ്രഖ്യാപിച്ചു.



ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഷോബി കെ പോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹയര്‍ സെക്കണ്ടറി ടോപ് സ്‌കോറര്‍ ഇവാന ജെറിന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ടോപ് സ്‌കോറര്‍ അലീന വില്‍സ, ഹൈസ്‌കൂള്‍ ടോപ് സ്‌കോറര്‍ ശ്രീബാല വി. എസ്. എന്നിവര്‍ക്ക് മന്ത്രി ഡോ ആര്‍. ബിന്ദു ഉപഹാരങ്ങള്‍ സമ്മാനിച്ചു.

ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി ജോൺ, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹേന കെ. ആര്‍, ഹൈസ്‌കൂള്‍ പ്രധാനധ്യാപിക സുഷ കെ. എസ്, പി. ടി. എ പ്രസിഡണ്ട് പി. കെ. അനില്‍കുമാര്‍, പ്രോഗ്രാം കൺവീനര്‍ വി. ആര്‍. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി അഞ്ചുമോന്‍ വെള്ളാനിക്കാരന്‍ സ്വാഗതവും ട്രഷറര്‍ സി. കെ. രാഗേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page