ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ മാർക്കറ്റ് പരിസരത്തെ വ്യാപാരികളയും, തൊഴിലാളികളും, ഡ്രൈവർമാരും, പരിസരവാസികളും ജാതി, മത, വർഗ്ഗ, വർണ്ണ ഭേദമന്യേ ആഘോഷിക്കുകയും ഭക്തിപൂർവ്വം പങ്കെടുക്കുകയും ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിൽ ഫെബ്രുവരി 10,11,12 ചൊവ്വ, ബുധൻ, വ്യാഴം തിയ്യതികളിലായി സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 10 ന് ചൊവ്വാഴ്‌ച വൈകീട്ട് 6 മണിക്ക് മാർക്കറ്റ് ജംഗ്ഷനിൽ പ്രത്യേകം സഭജ്ജമാക്കിയ കൊടിമരത്തിൽ കത്തീഡ്രൽ വികാരി റവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റം നിർവ്വഹിക്കും. തുടർന്ന് മാർക്കറ്റ് ജംഗ്ഷനും പരിസരപ്രദേശങ്ങളും കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമ്മം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്‌ടർ ശ്രീ എം.കെ. ഷാജി നിർവ്വഹിക്കും. തുടർന്ന മ്യൂസിക് ബാൻ്റ് ഫ്യൂഷൻ.
ഫെബ്രുവരി 11 ബുധനാഴ്‌ച വൈകീട്ട് 7 മണിക്ക് മതസൗഹാർദ സദസ്സ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. സി.കെ. ഗോപി, ഠാണാ ജുമാ മസ്‌ജിദ് ഇമാം കബൂർ മൗലവി, മുനിസിപ്പൽ ചെയർപേഴ്‌സൺ ശ്രീ. എം.പി.ജാക്‌സൺ എന്നിവർ പങ്കെടുക്കും. തുടർന്ന് തൃശ്ശൂർ കലാസദൻ്റെ ഓർക്കസ്ട്ര ഗാനമേള ടൗൺ അമ്പിനോടനുബന്ധിച്ച് നടത്തുന്ന ചകിത്സാ സഹായധനം വിതരണവും യോഗത്തിൽ ഉണ്ടായിരിക്കും.
ഫെബ്രുവരി 12ന് വ്യാഴാഴ്‌ച ഉച്ചതിരിഞ്ഞ് 4 മണിക്ക്‌മാർക്കറ്റ് ജംഗഷനിൽ സംസ്ഥാനത്തെ ഏറ്റവും പ്രബലമായ ബാൻ്റ് സെറ്റുകളായ സി.ആർ.പി. പാലക്കാട്, ന്യൂ കേരള ചാലക്കുടി എന്നിവരുടെ പ്രദർശന മേളം ഉണ്ടായിരിക്കും 5 മണിക്ക് തെക്കേ അങ്ങാടി സെന്റ്റ് റാഫേൽ കപ്പേളയിൽ നിന്ന് ലദീഞ്ഞോടുകൂടി അമ്പ് പ്രദക്ഷിണം ആരംഭിക്കും വർണ്ണപ്പകിട്ടാർന്ന എൽ.ഇ.ഡി മുത്തുകുടകളും കുരിശും ബാൻ്റ് വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി വി.സെബാസ്ത്യനോസിന്റെ തിരുസ്വരൂപം വഹിച്ച് കൊണ്ടുള്ള വർണ്ണാഭമായ തേരുമടക്കം ആയിരങ്ങൾ പങ്കെടുക്കുന്ന അമ്പ് പ്രദക്ഷിണം മാർക്കറ്റ് ജംഗ്ഷൻ, ഇരട്ട കപ്പേള, ചന്തക്കുന്ന്, ചന്ദ്രിക ജംഗ്ഷൻ വഴി മുനിസിപ്പൽ മൈതാനം ചുറ്റി പ്രൊവിഡൻസ് ഹൗസിന് മുന്നിലൂടെ ഠാണാവിലെത്തി 12 മണിയോട് കൂടി കത്തീഡ്രൽ പള്ളിയിലെത്തും തുടർന്ന് വർണ്ണമഴയോടെ സമാപിക്കും.
അമ്പ് പ്രദക്ഷിണം മുനിസിപ്പൽ മൈതാനിയിലെത്തുന്ന ഏകദേശം 8 മണിക്ക് മുനിസിപ്പൽ ഓഫീസിന് മുൻവശത്ത് വെച്ച് വിശ്വ സാഹോദര്യ ദീപപ്രോജ്വലനം ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവും ജനപ്രതിനിധികളും മതനേതാക്കളും പങ്കെടുക്കും പതിനായിരം മെഴുകുതിരികൾ മുനിസിപ്പൽ മൈതാനത്ത് തെളിയിച്ച് വിശ്വസാഹോദര്യ ദീപപ്രോജ്വലനവും വർണ്ണമഴയും ഉണ്ടായിരിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ടൗൺ അമ്പ് കമ്മിറ്റി പ്രസിഡൻ്റ് റെജി മാളക്കാരൻ, ജനറൽ കൺവീനർ ജിക്‌സൺ മങ്കിടിയാൻ, സെക്രട്ടറി ബെന്നി വിൻസെൻ്റ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി കൺവീനർ അഡ്വ ഹോബി ജോളി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ ഷാജു പാറേക്കാടൻ, കൺവീനർമാരായ പോളി കോട്ടോളി, ജോജു പള്ളൻ, ഡയസ് ജോസഫ്, ജോബി അക്കരക്കാരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

