ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
വൈകീട്ട് കുട്ടംകുളം പരിസരത്ത് നിന്ന് യു.ഡി.എഫ് പ്രവര്‍ത്തകരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടു കൂടി നടത്തിയ റോഡ് ഷോ വര്‍ണ്ണാഭമായി.
കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭ ചെയര്‍മാനുമായ എം.പി ജാകസന് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി, ഡി.സി.സി സെക്രട്ടറിമാരായ കെ.കെ ശോഭനന്, ആന്റോ പെരുമ്പിള്ളി, ടി.വി ചാര്‍ളി, സതീഷ് വിമലന്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാറ്റോ കുര്യന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട്മാരായ സി.എസ് അബ്ദുള്‍ഹഖ്,
പി.കെ ഭാസി, സാജു പാറേക്കാടന്‍, ബാബു തോമസ, ശശികുമാര്‍ ഇടപ്പുഴ, എ.പി വില്‍സണ്‍, ബാസ്റ്റിന് ഫ്രാന്‍സിസ്, എന്‍.ശ്രീകുമാര്‍, എ.ഐ സിദ്ധാര്ത്ഥന്, സി.എം.പി ഏരിയ സെക്രട്ടറി പി.ബി മനോജ്, ഫോര്‍വേഡ് ബ്ലോക്ക് യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് വിനീഷ് സുകുമാരന്‍, റോക്കി ആളൂക്കാരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ ജനറല്‍ ആശുപത്രി പരിസരത്ത് എത്തി, ഠാണാവില്‍ സമാപിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് റോഡ് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത് തന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറീക്ഷയിലാണ്.
Irinjalakuda UDF candidate Adv. Thomas Unniyadan’s election campaign has begun – MP Jackson inaugurated the road show.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


