ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന് വരുന്ന കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി ജനുവരി 6 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് ജപ്പാനി സ്കലാകാരിയായ മിച്ചി കൊ ഒനൊ മധുകശാപം നങ്ങ്യാർകൂത്ത് അവതരിപ്പിക്കുന്നു. ഗുരുകുലത്തിലെ കലാകാരിയായ സരിത കൃഷ്ണകുമാറിൻ്റെ ശിഷ്യയാണ് മിച്ചകൊ.
ഈ അവതരണത്തിൻ്റെ മറ്റൊരു സവിശേഷത മിച്ചി കൊയൊടെപ്പം അരങ്ങിൽ മിഴാവ് കൊട്ടുന്നതും ശ്ലോകം ചൊല്ലുന്നതും ജപ്പാൻ വനിതകളാണ്. തൊയോമി ഇവാത്തൊ എന്ന ജപ്പാൻ സ്വദേശനി ചിട്ടയായ രീതിയിൽ മിഴാവ് അഭ്യസിച്ച് പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.
അമ്മന്നൂർ ഗുരുകുലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി ഒരു വിദേശവനിത മിഴാവ് കൊട്ടുന്നു എന്ന പ്രത്യേകതയും ഈ അവതരണത്തിനുണ്ട്. മറ്റൊരു ജപ്പാൻ വനിതയായ തൊമോയെ താര ഇറിനോ ആണ് അരങ്ങിൽ താളം പിടിക്കുകയും ശ്ലോകം ചൊല്ലുകയും ചെയ്യുന്നത്.
As part of the upcoming Koodiyattam Mahotsavam at Irinjalakuda Ammannur Gurukulam, Japanese artist Michi Ko Ono will perform Madhukasapam Nangyarkoot on Tuesday, January 6 at 5 pm. Michiko is a disciple of Saritha Krishnakumar, an artist from Gurukulam. Another feature of this performance is the Japanese women who play the mizha and chant shlokas on stage with Michiko.A Japanese native named Toyomi Iwato has been systematically practicing mizhau and participating in events. This performance also has the distinction of being the first time in the history of Ammannur Gurukulam that a foreign woman will be playing the mizhav. Another Japanese woman, Tomoe Tara Irino, will be holding the rhythm and reciting the shlokas on stage.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

