ഇരിങ്ങാലക്കുട : കലാ-സാംസ്‌കാരിക-സാമൂഹ്യ പൊതുരംഗത്ത നിറസാന്നിദ്ധ്യമായിരുന്ന കെ.വി ചന്ദ്രൻ വാരിയരുടെ (ചന്ദ്രേട്ടൻ) മൂന്നാം ചരമ വാർഷികം ഒക്ടോബർ 4 ശനിയാഴ്‌ച
ചന്ദ്രേട്ടനുമായി ബന്ധം പുലർത്തിയിരുന്ന വിവിധ സംഘടനകളുടെയും. വ്യക്തികളുടെയും ആഭിമുഖ്യത്തിൽ സോപാനസംഗീതം, പുഷ്‌പാർച്ചന, അനുസ്‌മരണം എന്നിങ്ങനെ വിവിധ പരിപാടികളോടെ വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട നമ്പൂതിരീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (മഹാത്മ ലൈബ്രറി & റീഡിങ്ങ് റൂമിന് സമീപം) നടത്തുന്നു.
അനുസ്‌മരണ സമ്മേളനം ചലചിത്രതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. അനുസ്‌മരണ സമിതി ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കും. കൂടിയാട്ട കലാചാര്യൻ വേണുജി അനുസ്‌മരണ പ്രഭാഷണം നടത്തും.
മുഖ്യാതിഥി ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് ഉൾപ്പെടെ കലാ-സാഹിത്യ-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുമെന്ന് കെ.വി. ചന്ദ്രൻ അനുസ്‌മരണ സമിതി ചെയർപേഴ്‌സൺ സോണിയ ഗിരി, വൈസ് ചെയർമാൻ യു. പ്രദീപ് മേനോൻ, കൺവീനർ എ.എസ്. സതീശൻ, ട്രഷറർ എ.സി. സുരേഷ് എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

