ഇരിങ്ങാലക്കുട : നാടിൻ്റെ ഓരോതുടിപ്പിലും കയ്യൊപ്പ് പതിച്ചിട്ടുള്ള ചന്ദ്രേട്ടൻ എന്നേവരും വിളിക്കുന്ന, ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് സെക്രട്ടറിയായിരുന്ന കെ വി ചന്ദ്രൻ്റെ ദേഹവിയോഗത്തിൻ്റെ രണ്ടാവർഷത്തിൽ അമ്മന്നൂർ ഗുരുകുലത്തിൽ കഥകളിക്ലബ്ബ് ഒരുക്കിയ അനുസ്മരണം ഏറേ ഹൃദയസ്പർശിയായി. കൂടിയാട്ടാചാര്യൻ വേണുജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ‘സുവർണ്ണം’ സംഘാടകസമിതി ചെയർപേഴ്സണുമായ ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനവും ഡോക്യുമെന്ററിയുടെ യുട്യൂബ് റിലീസും നടത്തി.
കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി അനുസ്മരണം നടത്തി. തുടർന്ന് കൂടൽമാണിക്ക്യം ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, ഉണ്ണായിവാരിയർ സ്മാരക കലാനിലയം വൈസ് പ്രസിഡണ്ട് കെ കെ കൃഷ്ണൻ നമ്പൂതിരി, ഐ ടി യു ബാങ്ക് ചെയർമാൻ എം പി ജാക്സൺ, നാദോപാസന പ്രസിഡണ്ട് സോണിയഗിരി, വാര്യർസമാജം സംസ്ഥാനസെക്രട്ടറി എ സി സുരേഷ് എന്നിവർ സംസാരിച്ചു.
കുടുംബാംഗങ്ങൾ ഛായാചിത്രത്തിനുമുമ്പിൽ ഭദ്രദീപം തെളിയിച്ച് പുഷ്പാർച്ചന നടത്തിയ അനുസ്മരണയോഗത്തിൽ ക്ലബ്ബിൻ്റെ അമ്പതാണ്ട് പ്രവർത്തനങ്ങൾക്കു പിന്നിൽ ഊടുംപാവുമായി പ്രവർത്തിച്ച ചന്ദ്രേട്ടനെ എന്നും ഞങ്ങൾ ഹൃദയത്തോട് ചേർത്തുനിർത്തുന്നു എന്ന് സ്വാഗത പ്രസംഗത്തിൽ ക്ലബ്ബ് വൈസ് പ്രസിഡണ്ട് അഡ്വ. രാജേഷ് തമ്പാൻ സൂചിപ്പിച്ചു. വിനോദ് സി കൃഷ്ണൻ നന്ദി പറഞ്ഞു.
തുടർന്ന്, ഡോ. കെ പ്രദീപ്കുമാർ നിർമിച്ച, സി വിനോദ് കൃഷ്ണൻ ആശയവും ആവിഷ്കാരവും നടത്തിയ, അനിയൻ മംഗലശ്ശേരി രചിച്ച കെ വി ചന്ദ്രനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി “പൂർണ്ണചന്ദ്രം” പ്രദർശിപ്പിച്ചു. ശേഷം അരങ്ങേറിയ ബാണയുദ്ധം കഥകളിയിൽ കോട്ടയ്ക്കൽ പ്രദീപ് ചിത്രലേഖയായും കലാമണ്ഡലം പ്രവീൺ ഉഷയായും വേഷമിട്ടു. കലാമണ്ഡലം വിശ്വാസ്, കലാമണ്ഡലം വിനീഷ് എന്നിവർ സംഗീതവും, ആർഎൽവി സുദേവ് വർമ്മ മദ്ദളത്തിലും ജയൻ ചേന്നാസ് ഇടയ്ക്കയിലും അകമ്പടിയേകി. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയമൊരുക്കി.
ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് 2024 ഒക്ടോബർ 12ന് അമ്മന്നൂർ ഗുരുകുലത്തിൽ ഒരുക്കിയ കെ വി സി അനുസ്മരണത്തിനോട് അനുബന്ധിച്ച് നടന്ന ഉഷ-ചിത്രലേഖ കഥകളി മന്ത്രി ആർ ബിന്ദു വീക്ഷിക്കുന്നു. ഒപ്പം ഡോക്ടർ സദനം കൃഷ്ണൻകുട്ടിയാശാൻ, വേണുജി എന്നിവരും കളി വീക്ഷിക്കുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com