‘തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ” ഡി.വൈ.എഫ്.ഐ ഫൈറ്റ് ഇൻ സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ‘തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ” ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റികളിലെ യൂണിറ്റ് കേന്ദ്രങ്ങളിൽ ഫൈറ്റ് ഇൻ സ്ട്രീറ്റ് പരിപാടി സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലായി യുവജനങ്ങൾ അണിനിരന്നു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബ്ലോക്ക് കേന്ദ്രങ്ങളിൽ അതിവിപുലമായി നടത്തേണ്ടിയിരുന്ന പരിപാടി യുണിറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി നിശ്ചയിച്ചത്. വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അർപ്പിച്ചുകൊണ്ടുള്ള പരിപാടിയിൽ തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്രഭരണകൂടത്തിനെതിരെ പ്രതിജ്ഞ ചൊല്ലിയാണ് പരിപാടി സമാപിച്ചത്.

മാപ്രാണം ബ്ലോക്ക് സെന്റർ യുണിറ്റിൽ ജില്ല സെക്രട്ടേറിയേറ്റ് അംഗം പി.എച്ച്. നിയാസ് ഉദ്ഘാടനം നടത്തി, കാറളം തെക്കുമുറി യുണിറ്റിൽ ബ്ലോക്ക് സെക്രട്ടറി ഐ.വി.സജിത്തും വേളൂക്കര ഈസ്റ്റ് കമ്മിറ്റിയിലെ കടുപ്പശ്ശേരി യൂണിറ്റിൽ ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രനും ഉദ്‌ഘാടനം ചെയ്തു.

വിവിധ യുണിറ്റ് കേന്ദ്രങ്ങളിൽ ബ്ലോക്ക് ട്രഷറർ വിഷ്ണു പ്രഭാകരൻ, ജോയിന്റ് സെക്രട്ടറിമാരായ അഖിൽ ലക്ഷ്മണൻ, കെ.ഡി.യദു, വൈസ് പ്രസിഡന്റ് കെ.കെ.രാംദാസ്, വി.ആർ. ഉണ്ണിമായ നവ്യ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page